Monday, 22 Jul, 7.14 pm കേരളകൗമുദി

തിരുവനന്തപുരം
പൂട്ടികിടക്കുന്ന ആരോഗ്യകേന്ദ്രം

വര്‍ക്കല: തീരദേശ മേഖലയായ വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി പരാതി. മത്സ്യത്തൊഴിലാളി മേഖലയായ താഴെവെട്ടൂരിലെ തയ്ക്കാവിന് സമീപമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

തീരദേശ ദൂരപരിധി (സിആര്‍ഇസര്‍ഡ്) ലംഘിച്ചതിനാണ് കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും നമ്ബരിടാന്‍ കാലതാമസം നേരിടുന്നതെന്ന് പറയപ്പെടുന്നു.

അന്ന് വെട്ടൂരില്‍ നടന്ന മറ്റൊരു പരിപാടിയില്‍ അനാഛാദനം നടത്തിയ ഫലകം പിന്നീട് ഉപകേന്ദ്രത്തില്‍ സ്ഥാപിക്കുകയായിരുന്നു.

ആരോഗ്യ ഉപകേന്ദ്രം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വെട്ടൂരിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും മത്സ്യത്തൊഴിലാളി സംഘടനകളും സര്‍ക്കാരിന് പലതവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഗ്രാമവാസികള്‍ പറയുന്നു. തീരദേശ മേഖല കൂടി ആയതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാകാന്‍ ഉതകുന്ന ആരോഗ്യ കേന്ദ്രം കൂടിയാണ് വെട്ടൂരിലേത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top