Thursday, 29 Jul, 10.46 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
രാജ്യത്തെ 40 ശതമാനം കേസുകളും കേരളത്തില്‍ നിന്ന്, കൊവിഡ് പുതിയ തരംഗത്തിന് സംസ്ഥാനം കാരണമായേക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: കേരളത്തില്‍ ശനിയും ഞായറും ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ഡൗണ്‍ ഈയാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് കേസുകളില്‍ കുറവില്ലാത്തതിനാലാണ് വാരാന്ത്യ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. വര്‍ദ്ധിച്ചു വരുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് വാരാന്ത്യ ലോക്ഡൗണ്‍ നിര്‍ത്താന്‍ സര്‍ക്കാ‌ര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മിക്ക തദ്ദേശസ്ഥാപനങ്ങളിലും കടുത്ത നിയന്ത്രണത്തിലാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ബി കാറ്റഗറിയിലാണ്. നഗരസഭകളില്‍ വര്‍ക്കലയും നെടുമങ്ങാടും ഡി വിഭാഗത്തിലാണ്. തിരുവനന്തപുരത്തെ പത്തിലേറെ പഞ്ചായത്തുകള്‍ ഡി കാറ്റഗറിയിലാണ്. കൊല്ലത്ത് 17 ഗ്രാമപഞ്ചായത്തുകളില്‍ ടി പി ആര്‍ 15 ശതമാനത്തിനു മുകളിലാണ്. കൊച്ചിയില്‍ 28 തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. ആലപ്പുഴ ജില്ലയില്‍ ഏഴു പഞ്ചായത്തുകളില്‍ ഒഴിച്ച്‌ ബാക്കി എല്ലായിടത്തും ടി പി ആര്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

രാജ്യത്തെ മൊത്തം കേസുകളില്‍ 40 ശതമാനവും കേരളത്തില്‍ നിന്നാണെന്നും കൊവിഡിന്റെ പുതിയ തരംഗത്തിന് സംസ്ഥാനം കാരണമായേക്കുമെന്ന് ആശങ്കയുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രം ദേശീയ രോഗനിയന്ത്രണ വിഭാഗത്തില്‍ നിന്നും ആറംഗ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ഈ സംഘം സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top