Friday, 18 Oct, 9.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
രണ്ട് സഖാക്കള്‍ ശബരിമലയില്‍ പോകാന്‍ മാലയിട്ടപ്പോള്‍ സംഭവിച്ചത്

ബിജു മേനോന്‍ ,​ നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നാല്പത്തിയൊന്നിന്റെ ആദ്യം ഗാനം പുറത്തിറങ്ങി. രണ്ട് സഖാക്കള്‍ ശബരിമലയില്‍ പോകാന്‍ മാലയിടുന്നതും ഇതിന് ശേഷമുള്ള സംഭവങ്ങളാണ് ഗാനരംഗത്തുള്ളത്. ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ തയ്യാറായ 'അരുതരുത്' എന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്. വിജേഷ് ഗോപാലാണ് പാടിയിരിക്കുന്നത്.

നിമിഷ സജയന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവരെ കൂടാതെ ഈ ചിത്രത്തിലൂടെ അരങ്ങേറുന്ന പുതിയ നായകന്‍ ശരണ്‍ജിത്തും നായിക ധന്യ അനന്യയും ഗാനരംഗങ്ങളിലുണ്ട്. തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം-ബിജിബാല്‍, ഛായാഗ്രഹണം-എസ്.കുമാര്‍, എഡിറ്റ്ങ്-രഞ്ജന്‍ എബ്രഹാം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരും നിര്‍മ്മാണ രംഗത്തുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top