Saturday, 12 Oct, 1.50 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
രണ്ടാം ടെസ്റ്രില്‍ ഇന്ത്യയ്ക്ക് കൂറ്രന്‍ സ്കോര്‍, വിരാട് കൊഹ്‌ലിക്ക് ഡബിള്‍ സെഞ്ച്വറി

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമ്ബൂര്‍ണാധിപത്യം. ഡബിള്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞ വിരാട് കൊഹ്‌ലിയുടെ (പുറത്താകാതെ 254) നേതൃത്വത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ മികവ് കാട്ടിയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 601/5 ഡിക്ലയേര്‍ഡ് എന്ന കൂറ്റന്‍ സ്കോര്‍ നേടി. ക്യാപ്ടനെന്ന നിലയില്‍ അമ്ബതാം ടെസ്റ്റിനിറങ്ങിയ കൊഹ്‌ലി ഒരുപിടി റെക്കാഡുകളും സ്വന്തമാക്കിയാണ് പവലിയനിലേക്ക് മടങ്ങിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 36 റണ്‍സ് എന്നനിലയില്‍ പതറുകയാണ്.

തുടക്കത്തിലേ തകര്‍ച്ച

ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മര്‍ക്രം (0), നാലാമന്‍ ടെംബ ബവുമ (8) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എല്‍ഗറിനെ ക്ലീന്‍ബൗള്‍ഡാക്കിയും മര്‍ക്രത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയും ഉമേഷ് യാദവാണ് തുടക്കത്തിലേ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഓപ്പണര്‍മാര്‍ രണ്ടും പവലിയനില്‍ തിരിച്ചെത്തുമ്ബോള്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ 13 റണ്‍സ് ആയിട്ടേയുണ്ടായിരുന്നുള്ളൂ. ബവുമയെ ഷമി വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈയില്‍ എത്തിച്ചു. 20 റണ്‍സുമായി ഡി ബ്രൂയിനും 2 റണ്‍സുമായി നൈറ്റ് വാച്ച്‌മാന്‍ നോര്‍ട്ട്‌ജെയുമാണ് കളിനിറുത്തുമ്ബോള്‍ ക്രീസില്‍. 7 വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാള്‍ 565 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

ശ്രദ്ധയോടെ തുടക്കം

273/3 എന്ന നിലയില്‍ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കൊഹ്‌ലിയും രഹാനെയും ശ്രദ്ധയോടെയാണ് തുടങ്ങിയത്. മുപ്പതോവറോളം ഇന്നലെ ഈ കൂട്ടുകെട്ട് പിടിച്ചു നിന്നു. ഇതിനിടെ ഫിലാണ്ടറിനെ മനോഹരമായൊരു സ്ട്രെയ്റ്ര് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കൊഹ്‌ലി കരിയറിലെ 26-ാം ടെസ്റ്റ് സെഞ്ച്വറി നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ രഹാനെയെ (59) വിക്കറ്റ് കീപ്പര്‍ ഡികോക്കിന്റെ കൈയില്‍ എത്തിച്ച്‌ കേശവ് മഹാരാജാണ് കൂട്ടുകെട്ട് പൊളിച്ചത്. 168 പന്ത് നേരിട്ട് 8 ഫോറുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിംഗ്സ്. ഇരുവരും നാലാം വിക്കറ്റില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

വെടിക്കെട്ട്

പകരമെത്തിയ രവീന്ദ്ര ജഡേജ (91) വിരാട് കൊഹ്‌ലിക്കൊപ്പം ക്രീസില്‍ ഉറച്ചു നിന്നതോടെ വമ്ബന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. അഞ്ചാം വിക്കറ്രില്‍ ഇരുവരും 225 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യന്‍ ഇന്നിംഗ്സിലെ 144-ാം ഓവറിലെ നാലാം പന്തില്‍ മഹാരാജിനെ സ്‌ക്വയ‌ര്‍ ലെഗിലേക്കടിച്ച്‌ രണ്ട് റണ്‍സ് നേടിയാണ് കെഹ്‌ലി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 295 പന്തിലാണ് കൊഹ്‌ലി ടെസ്റ്രിലെ തന്റെ ഏഴാം ഡബിള്‍ സെഞ്ച്വറി നേടിയത്. കൊഹ്‌ലി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗം ടോപ്പ് ഗിയറിലായി. തുടര്‍ന്നുള്ള 12.3 ഓവറില്‍ ട്വന്റി-20 ശൈലിയില്‍ ബാറ്ര്‌വീശിയ കൊഹ്‌ലിയും ജഡേജയും ഇന്ത്യന്‍ ഇന്നിംഗ്സിലേക്ക് 118 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ജഡേജ തന്റെ രണ്ടാം ടെസ്റ്ര് സെഞ്ച്വറിക്ക് 9 റണ്‍സകലെ പുറത്തായതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജഡേജയെ ഡിബ്രൂയിനാണ് മുത്തുസ്വാമിയുടെ പന്തില്‍ പിടികൂടിയത്. 104 പന്തില്‍ 8 ഫോറും 2 സിക്സും ഉള്‍പ്പെട്ടതാണ് ജഡേജയുടെ ഇന്നിംഗ്സ്. ടെസ്റ്റിലെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയ കൊ‌ഹ്‌ലിയുടെ ഇന്നിംഗ്സ് 336 പന്തില്‍ 33 ഫോറും 2 സിക്സും ഉള്‍പ്പെട്ടതായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top