തിരുവനന്തപുരം
റോഡ് കൈയേറ്റവും അനധികൃത പാര്‍ക്കിംഗും തിരക്കൊഴിയാതെ പൂവാര്‍ പാലം റോസ്

പൂവാര്‍: പൂവാര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ പാലം വരെയുള്ള റോഡിലെ കൈയേറ്റവും അനധികൃത പാര്‍ക്കിഗും പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തലവേദനയാകുന്നു. തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് പൂവാര്‍ വഴിയുള്ള ഈ ഇടുങ്ങിയ റോഡ്. അംഗീകൃത ഓട്ടോ ടാക്സീ സ്റ്റാന്‍ഡുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്ബ്, ഹോട്ടലുകള്‍, ബോട്ടുക്ലബ്ബുകള്‍, ബാങ്ക്, ആയുര്‍വേദ ആശുപത്രിയുമടക്കം സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ദിവസേന നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. എന്നാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്തവിധം റോഡിന്റെ ഇരുവശങ്ങളിലും ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ടനിരയാണ് പാര്‍ക്ക് ചെയ്യുന്നത്.
സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇവിടെയാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഇതുവഴി കടന്നുപോകുക ദുഷ്കരമാണ്. ചിലപ്പോള്‍ പാര്ക്കിഗിനെച്ചൊല്ലി തര്‍ക്കങ്ങളും പതിവാണ്. പലഭാഗത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും നിയമലംഘനം ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ നടപടിയെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണ്.
ഫയര്‍ഫോഴ്സ് വാഹനങ്ങളും കുരുക്കില്‍ പെടുന്നത് പതിവാണ്. പിന്നീട് ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച് പ്രധാന റോഡിലെത്താന്‍ ഇവര്‍ക്ക് ഏറെ സമയവുമെടുക്കുന്നു. ഇതിനിടെയാണ് ചെറുതും വലുതുമായ വാഹനങ്ങളുടെ തോന്നിയപോലെയുള്ള പാര്‍ക്കിംഗ്. മിക്കപ്പോഴും അലാറം മുഴക്കി കാത്തുകിടന്നാണ് ഫയര്‍ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത്. പ്രശ്നം നിരവധി തവണ ചര്‍ച്ച ചെയ്തെങ്കിലും നടപടിയില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോകാനാകാതെ വഴിമുടക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ പലയിടത്തും എത്തിപ്പെടാന്‍ വൈകുന്നതും പതിവാണ്.