Monday, 24 Jun, 1.14 am കേരളകൗമുദി

തിരുവനന്തപുരം
റോഡരികിലെ മരക്കൊമ്ബ് ലോറി ഇടിച്ച്‌ രണ്ടായി മുറിഞ്ഞു

കല്ലമ്ബലം : വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞുനിന്ന പ്ലാവിന്റെ ശിഖിരം ലോറി ഇടിച്ച്‌ രണ്ടായി മുറിഞ്ഞു. നാവായിക്കുളം കപ്പാംവിള മുക്കിന് സമീപം സ്വകാര്യ വ്യക്തിയുടെ മരക്കൊമ്ബിലേക്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ ടിപ്പര്‍ ലോറിയുടെ മുകള്‍ ഭാഗം ഉഗ്ര ശബ്ദത്തോടെ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുറിഞ്ഞ ശിഖിരം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് റോഡിലേക്ക്‌ ഒടിഞ്ഞു വീണത്‌. അപകട ഭീഷണിയിലുള്ള മരക്കൊമ്ബ് മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ഇതിന് മുമ്ബും നിരവധി വാഹനങ്ങളുടെ മുകള്‍ ഭാഗം മരത്തിലിടിച്ച്‌ മരത്തിനും വാഹനങ്ങള്‍ക്കും കേടു പറ്റിയിരുന്നു. ശിഖരത്തിന്റെ പകുതി ഭാഗമാണ് ഇപ്പോള്‍ ഒടിഞ്ഞു വീണത് അവശേഷിക്കുന്ന ഭാഗവും വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. അതു കൂടി മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top