Tuesday, 12 Jun, 1.06 am

ലേറ്റസ്റ്റ് ന്യൂസ്
സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രണ്ട് സഭകളുടെയും മേധാവികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ നിലപാട്. സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പിറവം പള്ളിക്കും ബാധകമാണ്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. കോടതി വിധിക്കു പിന്നാലെ പിറവത്ത് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിന് രണ്ട് കേസെടുത്തിട്ടുണ്ടെന്നും അനൂപ് ജേക്കബിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

എടത്തലയില്‍ ഉസ്മാനെ മര്‍ദ്ദിച്ചകേസില്‍ മൂന്ന് പൊലീസുകാരെ പ്രതികളാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉസ്മാന്റെ ഇടതുകവിളിന് പൊട്ടലുള്ളതിനാല്‍ ഇവര്‍ക്കെതിരേ ഐ.പി.സി 325ആം വകുപ്പ് കൂട്ടിച്ചേര്‍ത്തു. മൂന്ന് പൊലീസുകാരെയും എ.ആര്‍ ക്യാമ്ബില്‍ തീവ്രപരിശീലനത്തിന് അയച്ചു. പൊലീസ് ഡ്രൈവറെ ദേഹോപദ്രവമേല്‍പ്പിച്ചതിന് ഉസ്മാനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

Dailyhunt
Top