Tuesday, 22 Jun, 7.50 pm കേരളകൗമുദി

പ്രാദേശികം
സഹായവുമായി രമേശ് ചെന്നിത്തല വീണ്ടും: ഏഴാം ക്ലാസുകാരന് ഫോണ്‍ വാങ്ങി നല്‍കി പ്രവര്‍ത്തകര്‍

എഴുകോണ്‍ : ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടിയ ഏഴാം ക്ലാസുകാരന് സഹായമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ ഫേസ് ബുക്ക് പേജില്‍ നിന്ന് നമ്ബര്‍ എടുത്ത് സഹായം അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിക്ക് എഴുകോണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ ഫോണ്‍ വാങ്ങി നല്‍കി. ഇരുമ്ബനങ്ങാട് ഇലഞ്ഞിക്കൊട് സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ ശബരീനാഥിനാണ് ഇത്തവണ ചെന്നിത്തലയുടെ സഹായം ലഭിച്ചത് . വാര്‍ഡ് അംഗം ടി. ആര്‍. ബിജു, യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹേഷ് പാറയ്ക്കല്‍ ഉദയന്‍ എന്നിവര്‍ ശബരീനാഥിന്റെ വീട്ടില്‍ എത്തി ഫോണ്‍ കൈമാറി. മഹേഷിന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഫോണ്‍ ലഭ്യമാക്കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top