Thursday, 01 Aug, 10.16 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സൈനിക ഉദ്യോഗസ്ഥന് ക്രിക്കറ്റ് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കി ധോണി,​ സൈനിക ക്യാമ്ബിലെ ധോണിയുടെ ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ്. ധോണി സൈനിക സേവനം ആരംഭിച്ചു. സൈനിക ക്യാമ്ബില്‍ നിന്നുള്ള ധോണിയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.. സൈനിക ഉദ്യോഗസ്ഥന് ക്രിക്കറ്റ് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുന്ന ധോണിയുടെ ചിത്രമാണ് വൈറലാകുന്നത്.

ശ്രീനഗറില്‍ നിന്നുള്ളതാണ് ചിത്രം. ഓഗസ്റ്റ് 15 വരെ ധോണി 106 ടിഎ ബറ്റാലിയനൊപ്പമുണ്ടാകും. ഇന്നാണ് ധോണി സൈന്യത്തിനൊപ്പം ചേര്‍ന്നത്. അതേസമയം ധോണിയുടെ സുരക്ഷ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും സൈന്യം അറിയിച്ചു. ധോണിയ്ക്ക് സൈനിക പരിശീലനം നേരത്തെ തന്നെ നല്‍കിയിട്ടുണണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്ന ദൗത്യം നിറവേറ്റാനാകുമെന്നും സൈന്യം പറയുന്നു.

പട്രോളിംഗും കാവലുമായിരിക്കും ധോണി ചെയ്യുകയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഥിരമായി സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാത്ത ആളായതിനാല്‍ തന്നെ ധോണിയുടെ സുരക്ഷ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനൊന്നും പ്രസക്തിയില്ലെന്നാണ് കരസേന മേധാവി ബിപിന്‍ റാവത്ത് പറയുന്നത്. മറ്റേതൊരു സൈനികനും ഉള്ളതുപോലെ തന്നെ ഉത്തരവാദിത്വം ധോണിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക പരിശീലനത്തിനുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം നല്‍കിയിരുന്നു. 2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top