Sunday, 21 Jul, 10.32 am കേരളകൗമുദി

പ്രാദേശികം
ശക്തമായ മഴയില്‍ വീട് തകര്‍ന്നു

ശാസ്താംകോട്ട: പനപ്പെട്ടി പറമ്ബിലഴികത്തു വടക്കതില്‍ പൊന്നമ്മ അമ്മയുടെ വീട് കഴിഞ്ഞ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നു. വീടിന്റെ അടുക്കള ഭാഗാണ് പൂര്‍ണമായും തകര്‍ന്നത്. ഭിത്തിയും,ഷീറ്റും നിലം പതിച്ചു. ഈ സമയം മറ്റ് കുടുംബാംഗങ്ങള്‍ അകത്ത് ഉറക്കത്തിലായിരുന്നു. അടുക്കള ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. വീടിന്റെ ബാക്കി ഭാഗങ്ങളും ദ്രവിച്ചു വീഴാറായ അവസ്ഥയിലാണ്. നേരത്തേ അറ്റകുറ്റപ്പണിക്ക് ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് തുകയനുവദിച്ചെങ്കിലും ചില സര്‍ക്കാര്‍ നിബന്ധനകള്‍ മൂലം ലഭ്യമായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍ദ്ധന കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് സാദ്ധ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് പഞ്ചായത്തംഗം സഫിനാ ഹുസൈന്‍ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top