Saturday, 21 Sep, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ശാസ്താന്തല റസി‌ഡന്റ്സ് അസോസിയേഷന്‍

തിരുവനന്തപുരം: കൊടങ്ങാവിള ശാസ്താന്തല റസി‌ഡന്റ്സ് അസോസിയേഷന്‍ വാര്‍ഷികം ശാസ്താന്തല യു.പി.എസില്‍ കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സി.രാജശേഖരന്‍ അദ്ധ്യക്ഷനായി. മുതിര്‍ന്ന പൗരന്മാരെ എം.എല്‍.എ ആദരിച്ചു. ചികിത്സാസഹായങ്ങള്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു വിതരണം ചെയ്തു. മികച്ച ജൈവപച്ചക്കറി കര്‍ഷകര്‍ക്കുള്ള സമ്മാനങ്ങള്‍ വെണ്‍പകല്‍ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.പരമേശ്വരന്‍ നായര്‍ വിതരണം ചെയ്തു. സെക്രട്ടറി ആദര്‍ശ് ആനന്ദ് സ്വാഗതവും പുതിയ സെക്രട്ടറി കെ.എസ്.അജി നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top