Dailyhunt
ഷേജിനയ്ക്ക് ജന്മനാടിന്റെ സ്വീകരണം

ഷേജിനയ്ക്ക് ജന്മനാടിന്റെ സ്വീകരണം

കുറ്റ്യാടി: ഗോവയില്‍ നടന്ന ദേശീയ യൂത്ത് ഗെയിംസ്ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ 1500,800 മീറ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷേജിന അശോകന് കായക്കൊടി പൗരാവലി സ്വീകരണം നല്‍കി.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജില്‍, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.കെ.ശശി, കെ.ചന്ദ്രന്‍ ,പി .പി .മൊയ്തു, സത്യനാരായണന്‍, ബിജു കായക്കൊടി, ഇ.കെ.പോക്കര്‍, റിയാസ്, രാജേഷ് കെ.പി എന്നിവര്‍ നേതൃത്വം നല്‍കി. മലയോര ഗ്രാമപ്രദേശമായ കായക്കൊടിയിലെ പടിച്ചില്‍ അച്ചൂന്റെ പറമ്ബത്ത് അശോകന്‍- ശ്യാമള ദമ്ബതികളുടെ മകളാണ് ഷേജിന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi