Sunday, 13 Oct, 12.11 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ശിവഗിരി തീര്‍ത്ഥാടന കപ്പ്: കായികമത്സരം ഡിസം.1-20

ശിവഗിരി: 87-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ രണ്ടാമത് ശിവഗിരി തീര്‍ത്ഥാടന കപ്പിനു വേണ്ടിയുളള ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ ഡിസംബര്‍ 1 മുതല്‍ 20 വരെ തിയതികളില്‍ നടക്കും. .

ഇതു സംബന്ധിച്ച ആലോചനായോഗം ശിവഗിരിയിില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്നു. ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ വി.അനില്‍കുമാര്‍, ഇന്ത്യന്‍ വോളിബാള്‍ കോച്ച്‌ എസ്.റ്റി.ഹരിലാല്‍, മുന്‍ ഇന്ത്യന്‍ അത് ലറ്റിക് കോച്ച്‌ ശശാങ്കന്‍, ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി സി.വിഷ്ണുഭക്തന്‍, എസ്.എന്‍.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്‍ പ്രസിഡന്റ് സത്യപാല്‍, ഡോ.ഉമേഷ്, ഗിരീഷ്, ജീനിയസ് രാജ്, തീര്‍ത്ഥാടന മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സംസാരിച്ചു. വോളിബാള്‍, ഫുട്ബാള്‍, കബഡി, മാരത്തോണ്‍, ബാറ്റ്മിന്റണ്‍, ചെസ്സ് എന്നീ ആറ് ഇനങ്ങളിലാണ് മത്സരം. ഇതിനു പുറമെ വനിത വോളിബാള്‍, ബാറ്റ്മിന്റണ്‍ മത്സരങ്ങളും ഉണ്ടായിരിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top