Monday, 24 Jun, 9.20 am കേരളകൗമുദി

പ്രാദേശികം
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പുനരുദ്ധാരണം: 110 ഗ്രാം സ്വര്‍ണം കൈമാറി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ മേല്‍ക്കൂരകള്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി തിരുവമ്ബാടി ശ്രീകൃഷ്ണ സ്വാമിയുടെ ധ്വജസ്തംഭത്തിലെ ഗരുഡ വാഹനം സ്വര്‍‌ണം പൂശുന്നതിനുള്ള 110 ഗ്രാം സ്വര്‍ണം എസല്‍ കണ്‍സള്‍ട്ടന്റ്സിന്റെ ഉടമയും സെക്കന്തരാബാദ് സ്വദേശിയുമായ ശിവപ്രസാദ് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ വി. രതീശനു കൈമാറി.

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണിത്. ഇന്നലെ ഉച്ചയ്ക്ക് പടിഞ്ഞാറേ നടയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ഉദയഭാനു കണ്ടേത്ത്, ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍, ഇന്‍വെന്‍ട്രി കണ്‍ട്രോളര്‍ കെ.ആര്‍. രാജന്‍, അസിസ്റ്റന്റ് മുതല്‍പിടി മധുസൂദനന്‍ നായര്‍, പ്രോജക്‌ട് കോ ഓര്‍ഡിനേറ്റര്‍ ബബിലു ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീപദ്മനാഭസ്വാമി ശ്രീകോവിലിന്റെ മൂന്ന് താഴികക്കുടങ്ങളും നരസിംഹമൂര്‍ത്തി ശ്രീകോവിലിന്റെ ഒരു താഴികക്കുടവും തിരുവമ്ബാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ധ്വജസ്തംഭത്തിലെ ഗരുഡ വാഹനവുമാണ് സ്വര്‍ണം പൂശുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top