Saturday, 28 Mar, 5.26 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
'ശ്വാസം പോലും കിട്ടിയില്ല, മസിലുകള്‍ക്ക് താങ്ങാനാകാത്ത വേദന..' കൊറോണ ഭേദമായ അര്‍ജന്റീന താരം പൗലോ ഡിബാല അനുഭവം പറയുന്നു

ടൂറിന്‍: കൊറോണ സ്ഥിരീകരിച്ച സമയത്ത് അനങ്ങിയാല്‍ പോലും ശ്വാസം കിട്ടിയിരുന്നില്ലെന്ന് ഇറ്റാലിയന്‍ ക്ലബായ യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. ശ്വാസമെടുക്കാന്‍ കഠിനമായ ബുദ്ധിമുട്ടാണ് നേരിട്ടതെന്ന് രോഗാവസ്ഥയിലെ വിഷമതകളെക്കുറിച്ച്‌ അദ്ദേഹം വെളിപ്പെടുത്തി.

ഇപ്പോള്‍ അതെല്ലാം മാറി വളരെയധികം ഭേദപ്പെട്ടു. തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാന സബാട്ടിനിക്കും രോഗം ഭേദമായി വരുന്നതായി ഡിബാല അറിയിച്ചു. 'ഏതാനും ദിവസം മുന്‍പ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. താങ്ങാന്‍ കഴിയാത്ത പീഡകളായിരുന്നു. അഞ്ചു മിനിട്ട് അനങ്ങിയാല്‍പ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും. ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി. നടക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ചെറിയ തോതില്‍ പരിശീലനവും പുനഃരാരംഭിച്ചു. മുമ്ബ് ഇതൊന്നും ആലോചിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. കുറച്ചു നടന്നാല്‍പ്പോലും പിന്നെ ശ്വാസം കിട്ടാന്‍ വല്ലാതെ വിഷമിച്ചു. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി. ശരീരത്തിനു വളരെയധികം ഭാരം തോന്നും. മസിലുകള്‍ക്കും താങ്ങാനാകാത്ത വേദന' ഡിബാല വിഷമങ്ങള്‍ വിവരിച്ചു.

യുവെന്റസില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ താരമാണ് ഡിബാല. ഇദ്ദേഹത്തിനു പുറമെ ഇറ്റാലിയന്‍ താരം ഡാനിയേല്‍ റുഗാനി, ഫ്രഞ്ച് താരം ബ്ലെയ്സ് മറ്റിയുഡി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച യുവ താരങ്ങള്‍. ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെല്ലാം വിവിധയിടങ്ങളിലായി ക്വാറന്റൈനിലാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top