ലേറ്റസ്റ്റ് ന്യൂസ്
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണു, നാല് സൈനികരുള്‍പ്പെടെ ആറ് മരണം: രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് നാല് സൈനികരടക്കം ആറുപേര്‍ മരിച്ചു. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടുപേരാണ് മരിച്ച മറ്റു രണ്ടുപേര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാതാവുകയും, എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് സംഭവം നടന്നത്. അപകടത്തില്‍പ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതെന്നാണ് സൂചന.
സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ജമ്മു കാശ്മീരിലെ ബരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.
ഹിമാലന്‍ മലനിരകളില്ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച സൈനികരെ ഹെലികോപ്റ്ററില്‍ സമീപത്തെ സൈനികാശുപത്രിയിലേക്കു മാറ്റി. 1984ല്‍ പാക് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചതുമുതല്‍ ഈ മേഖലയില്‍ ഇന്ത്യന്‍ സൈനിക വിന്യാസമുണ്ട്.
related stories
-
ലേറ്റസ്റ്റ് ന്യൂസ് സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 8 സൈനികരെ കാണാതായി
-
ലേറ്റസ്റ്റ് ന്യൂസ് സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണു, എട്ട് സൈനികര്‍ മഞ്ഞിനടിയില്‍...
-
ലേറ്റസ്റ്റ് ന്യൂസ് സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു