Sunday, 19 Jan, 11.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സോളാര്‍ കേസില്‍ വീണ്ടും അന്വേഷണം?​,​ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി കേന്ദ്രഅന്വേഷണ ഏജന്‍സി സമീപിച്ചെന്ന് സരിത

തിരുവനന്തപുരം: സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ്..നായരുമായി കൂടിക്കാഴ്ച നടത്തിയത്.

എം.പിമാര്‍ക്കെതിരായ കേസിന്റെ വിശദംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ്. നായര്‍ പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയ സമരങ്ങള്‍ക്കിടെ കൂടിയാണ് ബി..ജെ..പി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യ പ്രകാരം സോളാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതാ എസ്. നായരെ സമീപിച്ചതെന്നാണ് സൂചന.

ഒന്ന് രണ്ട് തവണ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താല്‍പര്യം മുന്‍നിറുത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താത്പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിതാ എസ് നായര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ്..നായര്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top