Wednesday, 05 Aug, 1.50 am കേരളകൗമുദി

പ്രാദേശികം
താലൂക്ക് ആശുപത്രിക്ക് അള്‍ട്രാസൗണ്ട് സ്ക്കാനിംഗ് മെഷീന്‍ നല്‍കും: എ.എം.ആരിഫ് എം.പി

കരുനാഗപ്പള്ളി : താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളുള്ള അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീന്‍ നല്‍കുമെന്ന് അഡ്വ: എ .എം .ആരിഫ് എം. പി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമാഹരിച്ച പി .പി .ഇ കിറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.14 ലക്ഷം രൂപ വിലയുള്ള സ്കാനിംഗ് മെഷീന്‍ എം .പി ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പി. പി.ഇ .കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ: തോമസ് അല്‍ഫോന്‍സും ക്യാപ്റ്റന്‍ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്കുള്ള കിറ്റുകള്‍ സെക്രട്ടറി കോട്ടയില്‍ രാജുവും ഏറ്റുവാങ്ങി. 100 പി .പി .ഇ കിറ്റുകളാണ് ഇവിടെ വിതരണം ചെയ്തത്.കാപ്പക്സ് ചെയര്‍മാന്‍ പി. ആര്‍ .വസന്തന്‍, ആര്‍.എം.ഒ , ഡോ.അനൂപ് കൃഷ്ണന്‍, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ സുബൈദാ കുഞ്ഞുമോന്‍, പി. ശിവരാജന്‍, മുന്‍ ചെയര്‍പേഴ്സണ്‍ എം ശോഭന, സി .പി . എം ഏരിയാ കമ്മിറ്രി സെക്രട്ടറി പി .കെ .ബാലചന്ദ്രന്‍, സി .പി .ഐ മണ്ഡലം സെക്രട്ടറി ജെ .ജയകൃഷ്ണപിള്ള, ബി .സജീവന്‍, കെ .എസ്. ഷറഫുദ്ദീന്‍ മുസലിയാര്‍, ജി .സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top