കേരളം
തിരഞ്ഞെടുപ്പും വേനലും മുറുകി, കെ.എസ്.ഇ.ബി ക്ക് ചാകര

തിരുവനന്തപുരം: കടുത്ത വേനലും വാശിയേറിയ തിരഞ്ഞെടുപ്പും ഒരുമിച്ചു വന്നതോടെ കെ.എസ്.ഇ.ബി ക്ക് ചാകരക്കാലം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയാണ്. ഏപ്രില്‍ ആറിന് വോട്ടടുപ്പ് കഴിഞ്ഞ് മെയ് രണ്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ വൈദ്യുതി വില്പനയില്‍ റെക്കോഡ് നേട്ടമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അവസാന വാരം മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
ഫെബ്രുവരി 27ന് 81 ദശലക്ഷം യൂണിറ്റിന് മേലെയാണ് വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഉപഭോഗം രേഖപ്പെടുത്തിയത്. 88.83ദശലക്ഷം യൂണിറ്റ്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ 74 മുതല്‍ 78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് ശരാശരി. വൈകിട്ട് 7 മുതല്‍ 9 വരെയുള്ള സമയത്താണ് കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്നത്. തിരഞ്ഞെടുപ്പ് കാലമാകുന്നതോടെ രാത്രി 10നു ശേഷവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുണ്ടാകും. ടി.വി, എ.സി, ഒാണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍, കമ്ബ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവയുടെ വര്‍ദ്ധിച്ച ഉപഭോഗമാണ് വൈദ്യുതി ചാര്‍ജ്ജ് കൂട്ടുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള വൈദ്യുതി അലങ്കാരങ്ങളും വൈദ്യുതി ഉപഭോഗം കൂട്ടും.
നേട്ടം മുന്നില്‍ കണ്ട് പുറമെനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള സാദ്ധ്യതകളും കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുണ്ട്. 2659.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സ്റ്റോക്കുണ്ട്. പരമാവധി 28 ദശലക്ഷമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക. 52 ദശലക്ഷം യൂണിറ്റ് പുറമെ നിന്നുംകൊണ്ടുവരുന്നുണ്ട്. കൂടുതല്‍ എത്തിക്കാന്‍ കൂടംകുളം, മാടക്കാത്തറ എച്ച്. വി.ഡി.സി സബ്സ്റ്റേഷന്‍ സ്ഥാപനത്തോടെ വഴിതുറന്നിട്ടുണ്ട്. ലോക്ക് ഡൗണും കൊവിഡും മൂലം കഴിഞ്ഞ വര്‍ഷം കെ.എസ്. ഇ.ബി.ക്ക് വന്‍ സാമ്ബത്തികനഷ്ടം നേരിട്ടിരുന്നു.
റെക്കോഡ് വൈദ്യുതി ഉപഭോഗം
*ദേശീയതലത്തില്‍ 11224 ദശലക്ഷം യൂണിറ്റ് -2020 സെപ്തംബര്‍ 20
*സംസ്ഥാനതലത്തില്‍ 88.836 ദശലക്ഷം യൂണിറ്റ്- 2019 മെയ് 23
#സംസ്ഥാനത്തെ ഉഷ്ണനില
നിലവില്‍ കൂടിയ താപനില 36.6-ആലപ്പുഴ
റെക്കോഡ് താപനില 41.9- പാലക്കാട് 2018ല്‍
related stories
-
ഫാഷന്‍ & ബ്യൂട്ടി കൊവിഡ് രൂക്ഷം; മാസ്ക് മൂക്കിന് താഴെയാണെങ്കില്‍ പിഴ
-
കാസര്‍കോട് അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈന്‍
-
പ്രാദേശികം കൊവിഡ് പരിശോധനക്കെത്തുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല