Monday, 09 Sep, 1.14 am കേരളകൗമുദി

തിരുവനന്തപുരം
തൊഴില്‍ നല്‍കിയില്ല: തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു

ചിറയിന്‍കീഴ്: അഴൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഈ സാമ്ബത്തിക വര്‍ഷത്തില്‍ ഒരു ദിവസം പോലും തൊഴില്‍ നല്‍കിയില്ലെന്നാരോപിച്ച്‌ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അഴൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പട്ടിണിക്കഞ്ഞി വച്ച്‌ പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്നും അതിന് കുടപിടിക്കുന്ന സമീപനമാണ് അഴൂര്‍ പഞ്ചായത്തിലെ സി.പി.എം ഭരണാധികാരികള്‍ സ്വീകരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഈ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴൂര്‍ വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.കെ. ശശിധരന്‍, ജി. സുരേന്ദ്രന്‍, കെ. ഓമന, എ.ആര്‍.നിസാര്‍, മാടന്‍വിള നൗഷാദ്, എസ്.ജി അനില്‍കുമാര്‍, അഖില്‍ അഴൂര്‍, അഴൂര്‍ രാജു, സോനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top