Tuesday, 11 Aug, 2.50 am കേരളകൗമുദി

ദേശീയം
തൂത്തിക്കുടി കസ്റ്റഡി മരണക്കേസില്‍ പ്രതിയായ എസ്.എസ്.ഐ കൊവിഡ് ബാധിച്ചു മരിച്ചു

നാഗര്‍കോവില്‍: ലോക്ക്ഡൗണിനിടെ കടയടയ്ക്കാന്‍ വൈകിയെന്ന പേരില്‍ വ്യാപാരിയേയും മകനേയും കസ്റ്റഡിയിലെടുത്ത് മ‍ര്‍ദ്ദിച്ച കൊന്ന കേസില്‍ പ്രതിയായ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ജയിലില്‍ കഴിയുകയായിരുന്ന സാത്താന്‍കുളം സ്റ്റേഷനിലെ മുന്‍ എസ്.എസ്.ഐ പോള്‍ ദുരൈയാണ്(56) മരിച്ചത്. മധുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ കടുത്ത പനിയെ തുടര്‍ന്ന് ജൂലായ് 24 നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ‍് സ്ഥിരകീരിച്ചു. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോ​ഗസ്ഥ‍‍ര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്‍സ്പെക്ടറും, എസ്.ഐയും ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ കേസില്‍ റിമാന്‍ഡിലായിരുന്നു.

ലോക്ക് ഡൗണ്‍ നിയന്ത്രണം കണക്കിലെടുക്കാതെ കട അടയ്ക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് വ്യാപാരികളായ ജയരാജ്,​ മകന്‍ ഫെനിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് രാത്രി മുഴുവന്‍ ഇവരെ ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നാണ് സി.ബി.സിഐഡി കുറ്റപത്രം. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top