Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഊണിനൊപ്പം ഇന്നൊരു വെറൈറ്റി പിടിച്ചാലോ? ഈ കറി ഉണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം

ഊണിനൊപ്പം ഇന്നൊരു വെറൈറ്റി പിടിച്ചാലോ? ഈ കറി ഉണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം

ചോറിനൊപ്പം ദിവസവും എന്ത് കറി ഉണ്ടാകുമെന്ന് ആലോചിച്ച്‌ തലപുണ്ണാക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇന്നൊരു വെറൈറ്റി വിഭവം ട്രെെ ചെയ്താലോ?

വളരെ എളുപ്പത്തില്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഉണ്ടാക്കുന്ന ഈ കറി മാത്രം മതി ഒരു പറ ചോറുണ്ണൻ.

ആവശ്യമായ സാധനങ്ങള്‍

  1. ചുവന്നുള്ളി - ഒരു കപ്പ്
  2. തേങ്ങാക്കൊത്ത് - മൂന്ന് ടേബിള്‍ സ്പൂണ്‍
  3. വാളൻ പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
  4. കറിവേപ്പില - രണ്ട് തണ്ട്
  5. കാശ്മീരി മുളക് പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
  7. കടുക് - അര ടീസ്പൂണ്‍
  8. ഉപ്പ് - പാകത്തിന്
  9. വെളിച്ചെണ്ണ
  10. വെള്ളം
  11. ഉലുവ
  12. കായം

തയ്യാറാക്കുന്ന വിധം

ആദ്യം വാളൻപുളി അരകപ്പ് ചൂട് വെള്ളത്തില്‍ കുതിർത്ത് പുളിവെള്ളം എടുത്തുവയ്ക്കുക. ഇനി ഒരു മണ്‍ചട്ടിയില്‍ (മണ്‍ചട്ടിയില്ലെങ്കില്‍ പാനില്‍) അല്‍പം വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകും ഉലുവയും കറിവേപ്പിലയും താളിയ്ക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത്, കുഞ്ഞുള്ളി ചെറുതായി കീറിയത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. കുഞ്ഞുള്ളി ഇളം ബ്രാവുണ്‍ നിറമാകുമ്പോള്‍ തീ കുറച്ച്‌ വയ്ക്കണം. ഇനി ഇതിലേക്ക് മുളക് പൊടി, മ‌ഞ്ഞള്‍പ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച പുളിവെള്ളം ഒഴിയ്ക്കുക. പാകത്തിന് ഉപ്പും ചേർക്കണം. ചാർ കട്ടിയാണെങ്കില്‍ അല്‍പം കൂടിവെള്ളം ചേർത്ത് അടച്ചുവച്ച്‌ ഏകദേശം 10 മിനിട്ട് തിളപ്പിയ്ക്കുക. ശേഷം തീ ഓഫാക്കി ചൂടോടെ ചോറിനോ ദോശയ്ക്കോ ഒപ്പം കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi