ലേറ്റസ്റ്റ് ന്യൂസ്
വലിയ സ്വപ്നങ്ങളുടെ ഉറവിടം

കൊവിഡ് 19 പടര്‍ന്നു തുടങ്ങിയപ്പോള്‍ രോഗം സ്ഥിരികരിക്കാന്‍ നമ്മള് ആശ്രയിച്ചിരുന്നത് പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെയായിരുന്നു. പക്ഷെ, കൊവിഡ് 19 ഉള്‍പ്പെടെ വൈറസ് രോഗങ്ങള്‍ പരിശോധിച്ച് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയിലുണ്ടായിരുന്നു! സംസ്ഥാനത്തെ ആദ്യ ഹ്യൂമന്‍ ജെനറ്റിക് ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി ലാബ് 'നിംസി'ല്‍ സജ്ജമായിരുന്നു. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന് കിട്ടാത്തതു കാരണമാണ് ലാബില്‍ പരിശോധന നടത്താന്‍ കഴിയാതെ പോയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഒരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.
ജനിതക ഘടന, ഡി.എന്‍.എ, ആര്.എന്‍.എ സ്വീക്വന്‍സിംഗ്, വൈറസിന്റെ സാനിധ്യം, ഘടന എന്നിവയൊക്കെ കണ്ടെത്താന്‍ ശേഷിയുള്ള ലാബില്‍ ഉപകരണങ്ങളെല്ലാം എത്തിച്ചത് അമേരിക്കയില്‍ നിന്ന്. 2017 ല്‍ തുടങ്ങി, ആറു മാസം മുമ്ബാണ് പൂര്‍ത്തിയാക്കിയത്.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ ഉടന്‍ തന്നെ 'നിംസി'ല്‍ എത്തുമെന്ന് അറിയിപ്പു ലഭിച്ചതായി നിംസ് മെഡിസിറ്റി എം.ഡിയും തമിഴ്നാട് നൂറുല്‍ ഇസ്ലാം സര്‍വകലാശാലാ പ്രോ- ചാന്‍സലറുമായ ഫെസല്‍ഖാന്‍ പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ ഹ്യൂമന്‍ ജെനറ്റിക് ആന്റ് മോളിക്യൂലാര്‍ ബയോളജി ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ എന്നൊരു ചോദ്യം ഈയിടെ പി.എസ്.സിയുടെ ഒരു മത്സര പരീക്ഷയിലുണ്ടായിരുന്നു. ഓപ്ഷനുകളില്‍ ശരിയുത്തരം തിരുവനന്തപുരം എന്നായിരുന്നു. കുറച്ചു കൂടി ശരിയാക്കിയാല്‍ അത് നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റി എന്നു പറയാം.
പ്രതിദിനം 200 പേരുടെ സാമ്ബിളുകള്‍ പരിശോധിക്കാനാകും. നാലു മണിക്കൂറിനുള്ളില്‍ ഫലം. ജനിതക ഘടനയെക്കുറിച്ച് പഠിക്കാനും പാരമ്ബര്യ രോഗങ്ങളുടെ ജീനുകള്‍ എപ്പോഴാണ് ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതെന്ന് മുന്‍കൂട്ടി അറിയാനും അതനുസരിച്ച് ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ലാബുമായി ബന്ധപ്പെട്ട് കേരള അക്കാഡമി ഒഫ് സ്കില്‍ എക്സലന്‍സില്‍ ബയോടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാന് ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം അത് ഫയലില്‍ വച്ചിട്ട് അവസാനം പറ്റില്ലെന്നു പറഞ്ഞു. അതു നടന്നിരുന്നെങ്കില്‍ കുറേപ്പര്‍ക്ക് പരിശീലനം നല്കാന് കഴിയുമായിരുന്നുവെന്ന് ഫൈസല്ഖാന് പറഞ്ഞു.
കമ്മ്യൂണിറ്റി
കിച്ചണ്‍
നിംസ് മെഡിസിറ്റിയിലെ ജീവനക്കാര്‍, അവിടെ എത്തുന്ന ആട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ഡയാലിസിസിന് എത്തുന്ന രോഗികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായി ഒരു കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ദിവസം മുന്നൂറോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നു. ഇതിന്റെ ചെലവിലേക്കായി എം.എസ്. ഫൈസല്ഖാന് തന്റെ ഒരു മാസത്തെ ശമ്ബളം നല്കി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അവരുടെ വിഹിതം എത്തിച്ചു. അത് പണമായി മാത്രമല്ല, അരിയായും പലവ്യഞ്ജനമായും ഒക്കെ. നിംസ് വളപ്പിലെ പച്ചക്കറിയും ചക്കയും വാഴത്തടയുമൊക്കെ കൊണ്ടാണ് കറികള്‍. കിച്ചണിന്റെ പ്രവര്‍ത്തനം മനസിലാക്കി നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസ് കോഴിമുട്ടകള്‍ എത്തിച്ചു. ഇതിനിടെ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഡ്രോണ്‍ വഴി അണുവിമുക്തമാക്കല്‍ പരിപാടി വികസിപ്പിച്ചെടുത്തു. അത് തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രശംസിച്ചു.
ആ സ്നേഹ
നിറവില്‍
തമിഴ്നാട് തക്കല സ്ഥിതി ചെയ്യുന്ന ഡീംഡ് യൂണിവേഴ്സിറ്റിയായ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ സ്ഥാപകനും ചാന്‍സിലറുമായ ഡോ.എ.പി. മജീദ്ഖാനാണ് ഫൈസല്‍ഖാന്റെ പിതാവ്. 'രാവിലെ 9.30ന് അച്ഛന് സര്‍വകലാശാലയിലെത്തും. ഞാന്‍ നിംസ് മെഡിസിറ്റിയിലും. ഓണമാണെങ്കില്‍ ഓണസദ്യ കഴിഞ്ഞയുടന്‍ യൂണിവേഴ്സിറ്റിയില്‍ പോകും. പെരുന്നാളാണെങ്കില്‍ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞയുടന്‍. 20 വര്‍ഷത്തിനിടെ തുടര്‍ച്ചയായി ഇത്രയും നാള് അച്ഛനൊപ്പം ആഹാരം കഴിക്കാന്‍ കഴിയുന്നു. ഉമ്മ സെയ്ഫുനിസയും വീട്ടിലുണ്ട്.അതിനെക്കാള്‍ സന്തോഷം വേറെയില്ല.
ഡോ. മജീദ്ഖാനാണ് സംസ്ഥാനത്തെ ആദ്യത്തെ ഐ.ടി (എന്‍.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമരവിള)1954 ല്‍ നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണ കാലത്ത് സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് ആധുനിക സര്‍വേ രീതി ഉപയോഗിച്ച് മജീദ്ഖാന് പഠിപ്പിച്ച മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സര്‍വേ നടത്തിയത്. അവരാണ് ആദ്യത്തെ സര്‍ക്കാര്‍ സര്വേയര്മാരായതും.
ഐ.ടിയില്‍ ആധുനിക കൃഷിയന്ത്രം വികസിപ്പിച്ചപ്പോള്‍ കാര്‍ഷിക സര്‍വകാശാലയില്‍ നിന്നും വിദ്യാത്ഥികളെത്തി.
ലോക്ക് ഡൗണിലെ യന്ത്രക്കസേര
ലോക്ക് ഡൗണ്‍ രാത്രികള്‍ എം.എസ്.ഫൈസല്ഖാന് സര്ഗസൃഷ്ടിയിലായിരിക്കും. ആദ്യത്തെ നോവല്‍ 'സ്വപ്ന വ്യാപാരം' എഴുതിയത് 2016 ലായിരുന്നു. ഇതിനകം നാലു പതിപ്പുകളായി. 2017ല്‍ ഭിന്നശേഷിക്കാരനായ രാഷ്ട്രീയക്കാരനെ കേന്ദ്രകഥാപാത്രമാക്കി 'യന്ത്രക്കസേര' എന്ന നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, ഇപ്പോള്‍ നോവല്‍ റെഡി. മാത്രമല്ല, മൂന്നാമത്തെ നോവല്‍ 'ഉറവിടം' എഴുതിത്തുടങ്ങുകയും ചെയ്തു.
ലോക്ക് ഡൗണിനു മുമ്ബ് ഭാര്യ ഫാത്തിമ മിസാജ്, മക്കളായ സുഹറ ഖാന്, സുഹൈബ് ഖാന് എന്നിവര്‍ക്കൊപ്പം അവരുടെ നാടായ കാസര്‍കോട്ട് എത്തിയതാണ്. ഇപ്പോള്‍ അവിടെ. സംസ്ഥാനത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട് നിന്നും മകള്‍ ഇപ്പോള്‍ അനുഭവ കഥ എഴുതുകയാണ്. 'മൈ ലോക്ക് ഡൗണ്‍ ഡെയ്സ് ഇന്‍ കാസര്‍കോട്' എന്നാണ് പേര്. മകനാകട്ടെ എല്ലാ ദിവസവും ഓരോ ഡ്രോയിംഗ് വരച്ച് വാട്സ് ആപ്പില്‍ അയയ്ക്കും.
ലും തമിഴ്നാട്ടിലുമായി സര്‍വകലാശാല ഉള്‍പ്പെടെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രിക്കും സാരഥ്യം വഹിക്കുന്ന ഫൈസല്ഖാന് ഐക്യരാഷ്ട്ര സഭാ പൊതു അസംബ്ലിയില്‍ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. അതിനുള്ള അംഗീകാരമായി ഹൈദരാബാദിലെ മൗലാന ആസാദ് കേന്ദ്ര സര്‍വകാലാശാലയുടെ ഭരണസമിതി അംഗമായി രാഷ്ട്രപതി ഫൈസല്‍ഖാനെ നോമിനേറ്റ് ചെയ്തു.