Dailyhunt
വാണിജ്യ സിലിണ്ടറുകളുടെ  വില വര്‍ദ്ധനയ്ക്ക് പിന്നാലെ  പെട്രോള്‍, ഡീസല്‍ വിലയും കൂടും, 5 രൂപ വരെ വര്‍ദ്ധിച്ചേക്കും

വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധനയ്ക്ക് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും കൂടും, 5 രൂപ വരെ വര്‍ദ്ധിച്ചേക്കും

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും വർദ്ധിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നതാണ് വിലവർദ്ധനവിന് പിന്നിലെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഇന്ധനവില ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ചുരൂപ വരെ വർദ്ധിച്ചേക്കും. ഗാർഹിക സിലിണ്ടറിന്റെ വിലയും കൂടും. സിലിണ്ടറിന് 40 രൂപ മുതല്‍ 50 വരെയാകും വർദ്ധിക്കുന്നത്.

ഏകദേശം നാലുവ‍ർഷത്തെ ഇടവേളയ്ക്ക് ശേഷമാകും രാജ്യത്ത് ഇന്ധന വിലയില്‍ വർദ്ധന ഉണ്ടാകുന്നത്. 2022 മുതല്‍ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. അന്തിമതീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi