Monday, 25 Sep, 11.14 am കേരളകൗമുദി

തിരുവനന്തപുരം
വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി,​കിണറുകളുടെ ജലശുദ്ധി പരിശോധന പൂര്‍ത്തിയായി

മലയിന്‍കീഴ്: ജലശുദ്ധി പരിശോധന പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ മണ്ഡലമായി കാട്ടാക്കട. 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി ' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുള്‍പ്പെട്ട മുപ്പതിനായിരം കിണറുകളില്‍ ജലശുദ്ധി പരിശോധന നടത്തിയെന്ന് ഐ.ബി.സതീഷ് എം.എല്‍.എ.അറിയിച്ചു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആദ്യം പൂര്‍ത്തിയായത്. തുടര്‍ന്ന് മലയിന്‍കീഴ്, മാറനല്ലൂര്‍,കാട്ടാക്കട, വിളപ്പില്‍ എന്നീ പഞ്ചായത്തുകളില്‍ ജലശുദ്ധി പരിശോധന പൂര്‍ത്തീകരിച്ചു. ഇന്നലെ പള്ളിച്ചല്‍ പഞ്ചായത്തിലായിരുന്നു ജലപരിശോധന പൂര്‍ത്തീകരിച്ചത്. സംസ്ഥാന ജലനിധിയുടെ കീഴിലെ സി.സി.ഡി.യുവിലൂടെയാണ് ജലപരിശോധനാ കിറ്റുകള്‍ ലഭിച്ചത്.ജലപരിശോധനാ ഫലങ്ങള്‍ ക്രോഡീകരിച്ച്‌ കുടിവെള്ളത്തിലെ മലിനീകരണ വിഷയം സംബന്ധിച്ച ശാസ്ത്രീയ റിപ്പോര്‍ട്ടിലെ പരിഹാര മാര്‍ഗങ്ങളും അവസാന ഘട്ടത്തിലാണ്.ലാന്റ് യൂസ് കമ്മിഷണര്‍ എ.നിസാമുദീന്‍, ജലസമൃദ്ധി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ റോയ് മാത്യു,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വേണു തോട്ടുംകര എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

''കാട്ടാക്കട മണ്ഡലം ചരിത്ര നേട്ടത്തിലേയ്ക്കുയര്‍ന്നു. ജലസമൃദ്ധി പദ്ധതി വിജയിപ്പിക്കാനായത് ജനങ്ങളുടെ സഹകരണമാണ്. ''
ഐ.ബി സതീഷ് എം.എല്‍.എ
Dailyhunt
Top