Friday, 05 Jun, 5.50 am കേരളകൗമുദി

പ്രാദേശികം
വായ്പ തിരിച്ചടവ് ആവശ്യപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം : ബി.ജെ.പി

കൊച്ചി: മൊറട്ടോറിയം നിലനില്‍ക്കെ സ്വര്‍ണ്ണ പണയമുള്‍പ്പടെ വായ്പകളുടെ തിരിച്ചടവിനായി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ ലോക്ക്ഡൗണ്‍ എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച മൊറോട്ടറിയവും മറ്റ് ഇളവുകളും കാറ്റില്‍ പറത്തിയാണ് സാധാരണക്കാരെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ പിഴിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതാണ് സ്വകാര്യ ധനസ്ഥാപന മുതലാളിമാര്‍ ഇത്തരം നീക്കങ്ങള്‍ക്ക് മുതിരാന്‍ കാരണം. പലിശ നിര്‍ബന്ധമായും അടക്കണമെന്നും സിബില്‍ റേറ്റിംഗ് കുറയുമെന്നും പറഞ്ഞ് ഭയപ്പെടുത്തി വട്ടിപ്പലിശക്കാരുടെ തലത്തിലേക്ക് താഴ്ന്ന് പണം പിരിക്കുകയാണ് ചില സ്ഥാപനങ്ങള്‍..

കേന്ദ്ര സഹായമായ ഗരീബ് കല്യാണ്‍ ആനുകൂല്യങ്ങള്‍ ഇടതുപക്ഷ യൂണിയനുകളിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞ സംഭവങ്ങളില്‍ ബി.ജെ.പി പ്രതിഷേധം വിജയം കണ്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിച്ചു കൊടുക്കാന്‍ സമരം ഗുണം ചെയ്തു.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും ധനമന്ത്രാലയത്തിനും ബി.ജെ.പി കത്തയക്കും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സമര പരിപാടിക്ക് ബി.ജെ.പി നേതൃത്വം നല്‍കും.
ആനൂകൂല്യങ്ങള്‍ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും നീതി ലഭ്യമാക്കാന്‍ ബി.ജെ.പി ജില്ല ഘടകം ഒപ്പമുണ്ടാവുമെന്നും എസ്. ജയകൃഷ്ണന്‍ ഉറപ്പ് നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top