Friday, 28 Jun, 12.20 pm കേരളകൗമുദി

പ്രാദേശികം
വിജയരാഘവന്റെ പ്രസ്താവന അപലപനീയം: ദേശീയപാത സംയുക്ത സമരസമിതി

കൊച്ചി: ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്യുന്നവരെക്കുറിച്ച്‌ ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ പ്രസ്താവന ജനകീയസമരങ്ങളെ അവഹേളിക്കലാണെന്ന് ദേശീയപാത സംയുക്തസമരസമിതി പറഞ്ഞു. കുടിയൊഴിപ്പിക്കലിന്റെ ആവര്‍ത്തനം, ദേശീയപാത സ്വകാര്യവത്കരണം, ഭീമമായ ടോള്‍, പുനരധിവാസപാക്കേജിന്റെ അഭാവം, ഏറ്റെടുത്ത സ്ഥലത്ത് പാത നിര്‍മ്മിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി ജാതിമതകക്ഷി വ്യത്യാസമില്ലാതെ നടക്കുന്ന ജനകീയ സമരത്തെ ഈവിധം ആക്ഷേപിക്കുന്നത് പാര്‍ട്ടി നയമാണോ എന്ന് സി.പി.എം വ്യക്തമാക്കണം. ഹാഷിം ചേന്നാമ്ബിള്ളി, കെ. വി. സത്യന്‍ , രാജന്‍ ആന്റണി, പ്രൊഫ. നാണപ്പന്‍ പിള്ള, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, ടോമി ചന്ദനപ്പറമ്ബില്‍, ടോമി അറക്കല്‍, സി. വി. ബോസ്, ജാഫര്‍ മംഗലശേരി, പി. എ. അബ്ദുള്‍ ലത്തീഫ്, വി.കെ. ഹരിദാസ്, അഭിലാഷ്, കെ.എസ്. സക്കരിയ്യ, അഷ്റഫ്, കെ പ്രവീണ്‍,​ സലിം എന്നിവര്‍ പ്രസംഗിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top