ലേറ്റസ്റ്റ് ന്യൂസ്
വിശ്വാസവോട്ടെടുപ്പ് : കൂടുതല്‍ സമയം വേണമെന്ന് കുമാരസ്വാമി, പറ്റില്ലെന്ന് സ്പീക്കര്‍ തന്നെ ബലിയാടാക്കരുതെന്നും അഭ്യര്‍ത്ഥന

ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന സ്പീക്കര്‍ നിരസിച്ചു. വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ കെ.ആര്.രമേശ് കുമാറിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു എന്നിവര്‍ സ്പീക്കര്‍ കെ.ആര് രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയതായാണ് റിപോര്‍ട്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവര്‍ണറെ കാണാന്‍ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച രാത്രിയോടെ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയേക്കുമെന്നാണ് വാര്‍ത്തകള്‍. രാജ്യം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്നും തന്നെ ബലിയാടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു സ്പീക്കര്‍ രമേശ് കുമാര്‍ ചര്‍ച്ച ആരംഭിക്കുന്നതായി അറിയിച്ചത്.
വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് എം.എല്‍.എമാര്‍ ഏറെസമയം സംസാരിച്ചു. ആറുമണിക്കു വിശ്വാസ വോട്ടെടുപ്പ് നടത്തമെന്നായിരുന്നു സ്പീക്കറുടെ നിര്‍ദേശമെങ്കിലും ഏറെ നേരം സംസാരിച്ച് ചര്‍ച്ച നീട്ടാന്‍ ഭരണപക്ഷം ശ്രമിച്ചു.
രാത്രി ഏറെ വൈകിയും വിശ്വാസവോട്ടിനായി സഭയിലിരിക്കാന്‍ തയാറാണെന്നു സ്പീക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍പറഞ്ഞു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ന് മുന്‍പ് ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു അദ്ദേഹം വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടിസ് അയച്ചു. .
അതേസമയം തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടിന് നിര്‍ദേശിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്.ശങ്കറും എച്ച്.നാഗേഷുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരാണ് ഇരുവരും. കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ നല്കിയ സമയപരിധി സര്‍ക്കാരും സ്പീക്കറും മൂന്നു തവണ ലംഘിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ ബിജെപി ഏജന്റ് എന്നു വിളിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സ്വതന്ത്ര എം.എല്‍.എമാരുടെ ഹര്‍ജി.