Thursday, 22 Aug, 1.14 am കേരളകൗമുദി

തിരുവനന്തപുരം
വിതുര, തൊളിക്കോട് സ്കൂളുകളില്‍ കരിയര്‍ഗൈഡന്‍സ് ശില്പശാല

വിതുര: കേരളസര്‍ക്കാര്‍ ന്യൂനപക്ഷവകുപ്പ് നടത്തുന്ന വ്യക്തിത്വവികസന കരിയര്‍ ഗൈഡന്‍സ് ഏകദിന ശില്പശാലയായ പാസ് വേര്‍ഡ് വിതുര ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും തൊളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും സംഘടിപ്പിച്ചു. വിതുരയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍നാഥ് അലിഖാന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്‌.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ.എസ്. ഷീജ, കലക്‌ട്രേറ്റ് ന്യൂനപക്ഷവിഭാഗം കോ ഒാര്‍ഡിനേറ്റര്‍ ഇ. ഷാജഹാന്‍, പി.ടി.എ പ്രസിഡന്റ് കെ. ഭുവനചന്ദ്രന്‍, വി.എച്ച്‌.എസ്.ഇ പ്രിന്‍സിപ്പല്‍ മറിയാമ്മാചാക്കോ,ഹെഡ്മിസ്ട്രസ് ജോതിഷ്ജലന്‍. ഡി.വി,കരിയര്‍ ഗൈഡന്‍സുമാരായ എസ്. സഫീന, സി.എസ്. ശ്രീജാമോള്‍, വി. ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഇൗ പരിശീലന പദ്ധതിക്ക് ട്യൂണിംഗ്, ഫ്ളവറിംഗ്, എക്സ്‌ഫ്ളോറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. തൊളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പാസ് വേര്‍ഡ് ശില്പശാല ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അന്‍സര്‍, തൊളിക്കോട് ടൗണ്‍ വാര്‍ഡ്മെമ്ബര്‍ തൊളിക്കോട് ഷംനാദ്, പി.ടി.എ പ്രസിഡന്റ് പാണയം നിസാര്‍, പ്രിന്‍സിപ്പല്‍ മോഹനന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top