Dailyhunt
യുപി മെഡിക്കല്‍ കോളേജില്‍  ശസ്ത്രക്രിയക്കിടെ   22കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, വാട്സാപ്പ് ഗ്രൂപ്പില്‍  പ്രചരിപ്പിച്ചു

യുപി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ 22കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു

ക്നൗ: ഉത്തർപ്രദേശ് സർക്കാർ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ 22കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി വാട്ടിസാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന വനിത കമ്മിഷന്റെ ഇടപെടലിലാണ് പൊലീസ് നടപടി,

ഏപ്രില്‍ 26ന് ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പകർത്തിയത്. മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ മുഖങ്ങളും സ്വകാര്യഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് കൗശാംബ് പൊലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് പറഞ്ഞു. ജില്ലാ ഇൻഫ‌ർമേഷൻ ഓഫീസർ, മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോർന്നത്. വിവരം പുറത്തായതോടെ ഗ്രൂപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു. ഓപ്പറേഷൻ തിയേറ്രറില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്നും ചിത്രം പകർത്തിയത് ആരെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലണ് പൊലീസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi