Thursday, 25 Apr, 2.41 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
യുവതിയെ അന്വേഷിച്ചു പോയ വാഹനം അപകടത്തില്‍പെട്ടു, ഒരാള്‍ മരിച്ചു: നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു

തൃക്കാക്കര: യുവതിയുടെ തിരോധാനം അന്വേഷിച്ചു പോയ പൊലീസുകാര്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വാഹനം ചെന്നൈ അവനാശിയില്‍ അപകടത്തില്‍പ്പെട്ട് യുവതിയുടെ ബന്ധു മരിച്ചു. ഇരുമ്ബനം സ്വദേശി ഹരി നാരായണന്‍ (50) ആണ് മരിച്ചത്. ഇദ്ദേഹമാണ് വാഹനം ഓടിച്ചിരുന്നതെന്ന് കരുതുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. തൃപ്പൂണിത്തുറ ഇരുമ്ബനം സ്വദേശിനിയുടെ തിരോധാനം അന്വേഷിച്ചായിരുന്നു ഇന്‍ഫോപാര്‍ക്ക് പൊലീസ് ഹൈദരാബാദിലേക്ക് പോയത്.

ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പൊലീസുകാരായ വിനായകന്‍, രാജേഷ്, ബിനില്‍, അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിനായകന്‍, രാജേഷ് എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇനോവ കാര്‍ മതില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. കാണാതായ യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവതി ഹൈദരാബാദില്‍ ഉള്ളതായി വിവരം ലഭിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top