Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
20 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം

20 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം

Kerala OnlineNews 3 weeks ago

20 വർഷത്തെ തടവിന് ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്.

സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയില്‍ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടില്‍ എത്തിച്ച്‌ എമിഗ്രേഷൻ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികള്‍ സമാഹരിച്ചത്.

വധ ശിക്ഷയായിരുന്നു ആദ്യം അബ്ദുള്‍ റഹീമിന് സൗദി കോടതി വിധിച്ചുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. സൗദി ബാലൻ അനസ് അല്‍ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറില്‍ റഹീം ജയിലിലാകുന്നത്.2012ലാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ ദയാധനമായി 34 കോടിയിലേറെ കുടുംബം ആവശ്യപ്പെടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആ തുക സമാഹരിച്ച്‌ നല്‍കുകയും വധ ശിക്ഷ ഒഴിവാക്കി ഉത്തരവിറങ്ങുകയുമായിരുന്നു.

ഇപ്പോഴുള്ള തടസ്സങ്ങള്‍ കൂടി നീങ്ങിയാല്‍ പെട്ടെന്ന് തന്നെ അബ്ദുള്‍ റഹീമിന് നാട്ടിലെത്താൻ പറ്റുമെന്നാണ് പ്രതീക്ഷ.2006 നവംബർ 28ന് 26-ാം വയസില്‍ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കല്‍ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും ഇളയമകൻ അബ്ദുള്‍ റഹീം. ഡ്രൈവർ ജോലിയില്‍ ഒരുമാസം പിന്നിടും മുമ്പേ ഡിസംബർ 24നാണ് സ്പോണ്‍സറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസില്‍ ജയിലിലടയ്ക്കപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News