Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2026-ല്‍ അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വര്‍ധിക്കും

2026-ല്‍ അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വര്‍ധിക്കും

തൃശ്ശൂർ: വ്യാപകമായി ഉപയോഗിക്കുന്നതും വിലനിയന്ത്രണത്തിലുള്ളതുമായ 384 മരുന്നിനങ്ങള്‍ക്ക് ഉടൻ വില കൂടും.10 മുതല്‍ 20 ശതമാനം വരെയാണ് താത്കാലികമായി കൂടുക.

പശ്ചിമേഷ്യൻ സംഘർ ഷം തുടരുന്ന സാഹചര്യത്തില്‍ ഔഷധനിർമാണ വസ്തുക്കളായ പ്രോപ്പലീൻ, അമോണിയ, മെത്തനോള്‍ എന്നിവയുടെ വില കുതിക്കുന്നതാണ് കാരണം.

പാരസീറ്റമോളിനു പുറമേ, അമോക്‌സിസിലിൻ, അസിത്രോമൈസിൻ, അംലോഡി

പിൻ, അറ്റോർവസ്റ്റാറ്റിൻ, ഡെക്‌സമെതസോണ്‍, അസ്കോർബിക് ആസിഡ് തുടങ്ങിയ ഒട്ടധികം മരുന്നുകള്‍ക്കാണ് വില ഉയരുക.

നിർമാണത്തിനുള്ള ഘടകങ്ങളുടെ വില യുദ്ധസാഹചര്യ ത്തില്‍ 200 ശതമാനം വരെ കൂടിയതായാണ് നിർമാതാക്കള്‍ പറയുന്നത്. ഇതിനു പുറമേയാണ് പായ്ക്കിങ്ങിന്റെയും ഗതാഗതത്തിന്റെയും ചെലവുകളും.

ദേശീയ ഔഷധവില നിയന്ത്രണ സമിതി, ഔഷധ, വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവ തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണ്. മരുന്നുവില നിയന്ത്രണ നിയമത്തില്‍ താത്കാലിക ആശ്വാസം ലഭിക്കുന്നതിനായി ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ചറിങ് അസോസിയേഷൻ സർക്കാരുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് സർക്കാർ തല കൂടിയാലോചന.

സാഹചര്യം മാറുമ്പോള്‍ തിരികെ നടപ്പാക്കാൻ കഴിയുന്ന വിധത്തില്‍ ഒറ്റത്തവണ വില വർധനയാണ് ആലോചനയില്‍. അവശ്യമരുന്നുകളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പുവരുത്താൻ വില വർധന അനിവാര്യമായിരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങളുടെയും വിലയിരുത്തല്‍.

നിലവില്‍ പട്ടികയിലുള്‍പ്പെട്ട 935 ഔഷധമൂലകങ്ങളാണ് വിലനിയന്ത്രണത്തിലുള്ളത്. പല ബ്രാൻഡുകളിലായി കണക്കാക്കുമ്പോള്‍ ഇവയുടെ എണ്ണം ആയിരക്കണക്കിനാകും.

പാരസീറ്റമോള്‍ എന്ന ഇനത്തിനുമാത്രം രാജ്യത്ത് ചുരുങ്ങിയത് 1200-ലധികം ദിവസവും മരുന്നുകഴിക്കുന്നവരെ ഏറെ ദോഷകരമായി ബാധിക്കുന്നതാകും വിലവർധന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News