Thursday, 04 Mar, 6.50 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
72 മണിക്കൂറിനുള്ളില്‍ പെട്രോള്‍ പമ്ബുകളില്‍ നിന്ന് മോദി ഹോര്‍ഡിംഗുകള്‍ നീക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹോര്‍ഡിംഗുകള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമ ബംഗാളിലെ പമ്ബുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പമ്ബുകളില്‍ മോദിയുടെ ഹോര്‍ഡിംഗുകള്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.

നേരത്തെ, ഇത്തരം ചിത്രങ്ങള്‍ പമ്ബുകളില്‍ സ്ഥാപിക്കുന്നത് ചട്ടലംഘനമാനെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്യണമെന്ന് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top