Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
72-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികള്‍ ക്ഷണിച്ചു

72-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികള്‍ ക്ഷണിച്ചു

ലപ്പുഴ : പുന്നമടക്കായലില്‍ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികള്‍ ക്ഷണിച്ചു.

ജൂലൈ 08 ന് വൈകിട്ട് അഞ്ച് വരെ എൻട്രികള്‍ നല്‍കാം.എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ട‌ികള്‍ മൗലികമായിരിക്കണം.

എൻട്രികള്‍ അയക്കുന്ന കവറില്‍ '72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എൻട്രിയേ നല്‍കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിലാസം: കണ്‍വീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവില്‍ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോണ്‍: 0477-2251349.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News