Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആഡൂര്‍ വായനശാല - അംഗൻവാടി റോഡ് അപകടാവസ്ഥയില്‍; അശാസ്ത്രീയമായ കോണ്‍ക്രീറ്റ് പ്രവൃത്തി ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ്

ആഡൂര്‍ വായനശാല - അംഗൻവാടി റോഡ് അപകടാവസ്ഥയില്‍; അശാസ്ത്രീയമായ കോണ്‍ക്രീറ്റ് പ്രവൃത്തി ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ്

കാടാച്ചിറ : കടമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ആഡൂർ വായനശാല - അംഗൻവാടി റോഡ് അപകടാവസ്ഥയിലെന്ന് പരാതി. ആഴ്ച്ചകള്‍ക്കു മുൻപ് കോണ്‍ക്രീറ്റ് ചെയ്യാൻ ഇവിടെ മെറ്റല്‍ നിരത്തിയെങ്കിലും പണി നടന്നില്ല.

എന്നാല്‍ കരിങ്കല്‍ ചീളുകള്‍ ചിതറി കിടക്കുന്നതു കാരണം കുത്തനെയുള്ള റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉള്‍പ്പെടെ അപകട ഭീഷണിയിലാണ്.

വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ചു വഴി യാത്രക്കാർക്ക് പരുക്കേല്‍ക്കാനും സാദ്ധ്യതയുണ്ട്. അശാസ്ത്രീയമായാണ് റോഡ് പുനർനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി തകർന്നു കിടക്കുന്ന റോഡാണിത് ഇവിടെ 30 സെൻ്റീമീറ്ററോളം കോണ്‍ക്രീറ്റ് ചെയ്തു ഉയർത്തിയാല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റത്തില്‍ നിന്നു പോകാൻ സാധ്യതയുണ്ട്. ഓവുചാല്‍ ഇല്ലാത്തതിനാല്‍ മഴവെളളം കുത്തിയൊലിച്ച്‌ റോഡരികില്‍ വൻ ഗർത്തങ്ങള്‍ രൂപപ്പെടാനും സാദ്ധ്യതയുണ്ട്. നിലവിലെ റോഡിൻ്റെ കയറ്റം കുറച്ച്‌ ടാർ ചെയ്തു ഓവുചാല്‍ നിർമ്മിക്കുകയും വേണമെന്നും അശാസ്ത്രീയമായ നിർമ്മാണത്തില്‍ നിന്നും പഞ്ചായത്ത് അധികൃതർ പിൻമാറണമെന്ന് മുസ്ലിം ലീഗ് ആഡൂർ ശാഖ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News