Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആഗോളതലത്തില്‍ 110 കോടി ക്ലബ്ബില്‍ ഇടംനേടി 'വിശ്വനാഥ് ആൻഡ് സണ്‍സ്'

ആഗോളതലത്തില്‍ 110 കോടി ക്ലബ്ബില്‍ ഇടംനേടി 'വിശ്വനാഥ് ആൻഡ് സണ്‍സ്'

Kerala OnlineNews 56 mins ago

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ കുടുംബചിത്രം "വിശ്വനാഥ് ആൻഡ് സണ്‍സ്" തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നു.

ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം, ഫോർച്യൂണ്‍ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രം ആഗോളതലത്തില്‍ ഇതുവരെ 110.22 കോടി രൂപയാണ് വാരിയത്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങള്‍, മികച്ച ഗാനങ്ങള്‍ എന്നിവ കോർത്തിണക്കി ഒരുക്കിയ ഒരു ഗംഭീര ഫാമിലി എന്റർടൈനറാണ് 'വിശ്വനാഥ് ആൻഡ് സണ്‍സ്'. സൂര്യ ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായെത്തുന്ന ഇത്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്കറി'നു ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

നിമിഷ് രവിയുടെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്തായി മാറിയിട്ടുണ്ട്. നവീൻ നൂലി എഡിറ്റിങ്ങും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, കരുമാഞ്ചി ഉമാ മഹേശ്വര റാവു ലൈൻ പ്രൊഡ്യൂസറുമായ ചിത്രത്തിന്റെ കലാസംവിധാനം ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ എന്നിവരും, ഫൈറ്റ് മാസ്റ്റർ വി. വെങ്കട്ടുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കെ.എൻ. വിജയകുമാറാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശരിയാണ് ചിത്രത്തിന്റെ പി.ആർ.ഒ. ചുമതലകള്‍ നിർവ്വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News