Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആകാശപ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31 'ബ്ലൂ മൂണ്‍' ദൃശ്യമാകും.

ആകാശപ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31 'ബ്ലൂ മൂണ്‍' ദൃശ്യമാകും.

കാശപ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31 'ബ്ലൂ മൂണ്‍' ദൃശ്യമാകും.മേയ് 30 ശനിയാഴ്‌ച രാത്രി മുതല്‍ തന്നെ ചന്ദ്രൻ പൂർണ്ണരൂപത്തില്‍ ദൃശ്യമായിത്തുടങ്ങും.

മേയ് 31 ഞായറാഴ്ച പുലർച്ചെ 3:45-ഓടെ ചന്ദ്രൻ അതിന്റെ പരമാവധി വെളിച്ചെത്തില്‍ എത്തിച്ചേരുമെന്നും ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി. ഒരു കലണ്ടർ മാസത്തില്‍ തന്നെ രണ്ട് പൗർണ്ണമി (വെളുത്ത വാവ്) വരികയും അതിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനെ 'ബ്ലൂ മൂണ്‍' എന്ന് വിളിക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം.

അമേരിക്കൻ വെബ്സൈറ്റായ 'സ്പേസ് ഡോട്ട് കോം' പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, അതത് പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയമായിരിക്കും ഈ ചാന്ദ്രവിസ്മയം കാണാൻ ഏറ്റവും അനുയോജ്യമായുള്ളത്. മേയ് 31 പുലർച്ചെയാണ് ചന്ദ്രൻ അതിന്റെ പൂർണ്ണ വെളിച്ചത്തില്‍ എത്തുന്നതെങ്കിലും ഇതിന് തൊട്ടുമുമ്പുള്ള രാത്രിയില്‍ (മേയ് 30) തന്നെ ചന്ദ്രൻ പരമാവധി പ്രകാശത്തിലേക്ക് അടുക്കുന്നതിനാല്‍ ആകാശനിരീക്ഷകർക്ക് ഏറ്റവും വ്യക്തമായ ദൃശ്യങ്ങള്‍ ഈ രാത്രിയില്‍ ആസ്വദിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News