അമരാവതി: ആന്ധ്രാപ്രദേശില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ആറു മണിയോടെ ബോയപാളേം ഗ്രാമത്തിലാണ് സംഭവം.
കൂട്ടിയിടില്‍ ഇരുവാഹനങ്ങളിലും തീപിടിച്ചാണ് മൂന്ന് പേരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
എതിർ ദിശയില്‍ നിന്നും വന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പേപ്പർ കയറ്റിവന്ന ട്രക്കില്‍ തീപിടിക്കുകയായിരുന്നു. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രക്കില്‍ പേപ്പറുകള്‍ വഹിച്ചിരുന്നത് അപകടത്തിൻ്റെ ആഘാതം കൂട്ടി.

