Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുക്കളയില്‍ ഉറുമ്പ് ശല്യമോ? കുരുമുളകുപൊടി കൊണ്ട് എളുപ്പത്തില്‍ പരിഹരിക്കാം

അടുക്കളയില്‍ ഉറുമ്പ് ശല്യമോ? കുരുമുളകുപൊടി കൊണ്ട് എളുപ്പത്തില്‍ പരിഹരിക്കാം

Kerala OnlineNews 27 mins ago

ടുക്കളയില്‍ ഉറുമ്പുകളുടെ ശല്യം ഒരിക്കലെങ്കിലും നേരിടാത്തവർ വിരളമാണ്. പഞ്ചസാരയോ മറ്റ് ഭക്ഷണസാധനങ്ങളോ പുറത്തിരുന്നാല്‍ നിമിഷങ്ങള്‍ക്കകം ഉറുമ്പുകള്‍ കൂട്ടമായി എത്തും.

ഇത്തരത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനുപകരം, വീട്ടിലുള്ള ചില സാധാരണ ചേരുവകള്‍ തന്നെ ഫലപ്രദമായ പരിഹാരമാകാം. അവയില്‍ ഒന്നാണ് കുരുമുളക്. ഉറുമ്പുകളെ അകറ്റാൻ സഹായിക്കുന്ന ഈ പ്രകൃതിദത്ത മാർഗം പരീക്ഷിക്കുന്നത് അടുക്കള വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാൻ ഉപകരിക്കും.

കുരുമുളകിൻ്റെ രൂക്ഷഗന്ധവും എരിവും ഉറുമ്പുകള്‍ക്ക് അരോചകമാണ്. ഉറുമ്പുകള്‍ അവയുടെ സഞ്ചാരപാതയില്‍ ഫിറോമോണുകള്‍ എന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ അടയാളങ്ങള്‍ ഇടാറുണ്ട്. കുരുമുളക് പൊടി വിതറുന്നതിലൂടെ ഈ അടയാളങ്ങളെ ഇല്ലാതാക്കാനും ഉറുമ്പുകളുടെ ഘ്രാണശക്തിയെ തടസ്സപ്പെടുത്താനും സാധിക്കുന്നു. ഇത് ഉറുമ്പുകള്‍ക്ക് അവയുടെ വഴി കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയും, പുതിയ ഉറുമ്പുകള്‍ വരുന്നത് തടയുകയും ചെയ്യും.

ഉറുമ്പുകള്‍ വരുന്ന ഭാഗങ്ങളും അവയുടെ സഞ്ചാരപാതകളും നന്നായി വൃത്തിയാക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍, മധുരമുള്ള വസ്തുക്കള്‍ എന്നിവയെല്ലാം നീക്കം ചെയ്യണം. അടുക്കളയിലെ പ്രതലങ്ങള്‍, കൗണ്ടർടോപ്പുകള്‍, മേശകള്‍ എന്നിവയെല്ലാം തുടച്ച്‌ വൃത്തിയാക്കാം.

ഉറുമ്പുകള്‍ വരുന്ന ഭാഗങ്ങളിലും അവയുടെ നിരയായി കാണുന്ന പാതകളിലും കുരുമുളക് പൊടി ശ്രദ്ധാപൂർവ്വം വിതറുക. പ്രത്യേകിച്ച്‌, ഭിത്തിയിലെ വിള്ളലുകള്‍, ജനല്‍ അരികുകള്‍, വാതിലിൻ്റെ താഴെ ഭാഗം, കിച്ചൻ കൗണ്ടറിൻ്റെ അരികുകള്‍ എന്നിവിടങ്ങളില്‍ ഉറുമ്പുകള്‍ കടന്നുവരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊടി വിതറാം.

ഉറുമ്പുകളുടെ ശല്യം മാറുന്നത് വരെ ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ഈ പ്രക്രിയ ആവർത്തിക്കുന്നത് നല്ലതാണ്. കുരുമുളക് പൊടിയുടെ ഗന്ധം കുറയുമ്പോള്‍ പുതിയത് വിതറാൻ ശ്രദ്ധിക്കാം.

കുരുമുളക് പൊടി വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നതും ഉറുമ്പുകളെ അകറ്റാൻ സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News