ഇന്നത്തെ കാലത്ത് പ്രായം കുറഞ്ഞവരിലും അകാലനര വ്യാപകമായി കാണപ്പെടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. പ്രായം കൂടുമ്പോള്‍ മുടി നരയ്ക്കുന്നത് സ്വാഭാവികമാണെങ്കിലും, ചെറുപ്പത്തില്‍ തന്നെ ഇത് സംഭവിക്കുന്നത് പലരെയും ആശങ്കപ്പെടുത്തുന്നു.
ഇതിന് പരിഹാരമായി പലരും രാസവസ്തുക്കള്‍ അടങ്ങിയ ഹെയർ ഡൈകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചില്‍, അലർജി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം.
അതേസമയം, മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്താതെ നര മറയ്ക്കാൻ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായ ഒരു ഹെർബല്‍ ഡൈ തയ്യാറാക്കാം.
കറ്റാർവാഴ ജെല്‍, മഞ്ഞള്‍പ്പൊടി, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി ആവശ്യമുള്ള ചേരുവകള്‍. ആദ്യം കറ്റാർവാഴ ജെല്ലിലേക്ക് അല്പം മഞ്ഞള്‍പ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. തുടർന്ന് ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കുറച്ച് വെളിച്ചെണ്ണയും കൂടി ചേർത്ത് മിശ്രിതമാക്കുക. ഈ കൂട്ട് നനവില്ലാത്ത തലമുടിയിഴകളില്‍ നന്നായി പുരട്ടി 30 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ഈ സമയം ഷാമ്പൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഏതൊരു പ്രകൃതിദത്ത മാർഗ്ഗവും പരീക്ഷിക്കുന്നതിന് മുൻപ് ഒരു പാച്ച് ടെസ്റ്റ് ചെയ്യുന്നത് ഉചിതമാണ്. ഇതിലെ ചേരുവകളോട് നിങ്ങള്‍ക്ക് അലർജി ഇല്ലെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടൻ തന്നെ ആരോഗ്യവിദഗ്ദ്ധന്റെ ഉപദേശം തേടുക.

