പുതിയ വസ്ത്രങ്ങള്‍ വാങ്ങിയിട്ടും പലപ്പോഴും ധരിക്കാൻ അനുയോജ്യമായ വസ്ത്രം കണ്ടെത്താൻ കഴിയുന്നില്ലെന്ന പരാതി സാധാരണമാണ്.
അലമാരയില്‍ വസ്ത്രങ്ങള്‍ അടുക്കിവെക്കാതെ കുത്തിനിറയ്ക്കുന്നതും ഉപയോഗിക്കുന്നവയും ഉപയോഗിക്കാത്തവയും ഒരുമിച്ച് സൂക്ഷിക്കുന്നതുമാണ് ഇതിന് കാരണമാകാവുന്നത്.
ആദ്യം പതിവായി ധരിക്കുന്ന വസ്ത്രങ്ങള്‍ വേർതിരിച്ച് സൂക്ഷിക്കാം. വീട്ടില്‍ ഉപയോഗിക്കുന്നവ, ജോലിക്കോ പഠനത്തിനോ ധരിക്കുന്നവ, ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ളവ എന്നിങ്ങനെ തരംതിരിക്കുന്നത് വസ്ത്രങ്ങള്‍ കണ്ടെത്താൻ സഹായിക്കും. ഒരേ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ കൂട്ടിവെക്കുന്നതും ഉപയോഗിക്കാൻ എളുപ്പമാണ്.
പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് മുമ്പ് നിലവിലുള്ളവയുമായി പൊരുത്തപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുക. ഉപയോഗിക്കാത്തതും നല്ല നിലയിലുള്ളതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാരുമായി പങ്കിടാനും കഴിയും. ഇതിലൂടെ അനാവശ്യ ചെലവ് കുറയ്ക്കുന്നതിനൊപ്പം അലമാരയില്‍ കൂടുതല്‍ സ്ഥലം ലഭിക്കുകയും ചെയ്യും.

