Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതിതീവ്ര മഴ ; പൊൻമുടിയില്‍ മണ്ണിടിച്ചില്‍ ; ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു, ഗതാഗതം തടസ്സപ്പെട്ടു

അതിതീവ്ര മഴ ; പൊൻമുടിയില്‍ മണ്ണിടിച്ചില്‍ ; ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു, ഗതാഗതം തടസ്സപ്പെട്ടു

Kerala OnlineNews 3 months ago

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു.

കല്ലാർ - പൊന്മുടി റോഡിലെ 12-ാം വളവിലും, 22-ാം വളവിന് സമീപമുള്ള ഇടിയകോവിലിലുമാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായത്. ഇതോടെ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് പ്രാഥമിക അനുമാനം.

നെല്ലിയാമ്പതിയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി. അച്ചൻകോവില്‍ ഉള്‍വനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ വെള്ളച്ചാട്ടത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. വിതുരയില്‍ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ തുടരുന്നതിനാല്‍ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News