Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായുള്ള പോഷകാഹാര പുനരധിവാസ പദ്ധതിക്ക് തുടക്കം

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായുള്ള പോഷകാഹാര പുനരധിവാസ പദ്ധതിക്ക് തുടക്കം

പാലക്കാട് : അട്ടപ്പാടിയിലെ ഗർഭിണികള്‍ക്കായി നടപ്പാക്കുന്ന പോഷകാഹാര പുനരധിവാസ പദ്ധതിക്ക് തുടക്കമായി. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടനം കോട്ടത്തറ എ.ടി.ടി.എസ്.എച്ച്‌, പുതൂർ എഫ്.എച്ച്‌.സി, ഷോളയൂർ എഫ്.എച്ച്‌സി എന്നിവിടങ്ങളിലായി നടന്നു.

പോഷകാഹാരക്കുറവുള്ള ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകവഴി നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതിലക്ഷ്യം. ആരോഗ്യവകുപ്പ്, ഐസിഡിഎസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികവർഗ വികസന വകുപ്പ്, കൂടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കോട്ടത്തറ എ.ടി.ടി.എസ്.എച്ചില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അലൻ അഗളി മേഖലയിലേക്കുള്ള ഭക്ഷണം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ തുളസി ആനന്ദ്, എച്ച്‌എംസി അംഗം സെന്തില്‍ കുമാർ, ബിഎംഒ ഡോ. രേഷ്മ, സീനിയർ നഴ്സിങ്ങ് ഓഫീസർ അമ്പിളി, ഐസിഡിഎസ് സൂപ്പർവൈസർ സുബൈറ, വിദ്യശ്രീ, എൻആർസി ന്യൂട്രീഷനിസ്റ്റ് മുർഷിദ്, സോഷ്യല്‍ വർക്കർ ടോണി, അട്ടപ്പാടി നോഡല്‍ ഓഫീസർ ഡോ.ഷിജിൻ ജോണ്‍ ആളൂർ എന്നിവർ പങ്കെടുത്തു.

പുതൂർ എഫ്.എച്ച്‌.സിയില്‍ നടന്ന ചടങ്ങില്‍ പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേല്‍ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം വള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ, വാർഡ് അംഗങ്ങളായ മീന, രംഗൻ, മെഡിക്കല്‍ ഓഫീസർ ഡോ. ജയപ്രകാശ്, ഐസിഡിഎസ് സൂപ്പർവൈസർ പ്രജിത, എൻആർസി ന്യൂട്രീഷനിസ്റ്റ് മരഗതം, സോഷ്യല്‍വർക്കർ അജിത് എന്നിവർ പങ്കെടുത്തു.

ഷോളയൂർ എഫ്.എച്ച്‌.സിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര പദ്ധതിയുടെ ഉദ്ഘാടനവും വാഹനം ഫ്‌ളാഗ് ഓഫും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്ക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കനകരാജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ഗോമതി ടീച്ചർ, വാർഡ് അംഗം രാജേശ്വരി മണികണ്ഠൻ, മെഡിക്കല്‍ ഓഫീസർ ഡോ. എം.പി റാഷിദ്, ഹെല്‍ത്ത് ഇൻസ്‌പെക്ടർ കാളിസ്വാമി, ഐസിഡിഎസ് സൂപ്പർവൈസർ ലിസ്സി, എൻആർസി ന്യൂട്രീഷനിസ്റ്റ് ശുഭ, ഊര് മൂപ്പൻ മല്ലയ്യൻ എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News