ബിഹാർ സ്കൂള്‍ പരീക്ഷാ ബോർഡ് 2026-28 അക്കാദമിക് സെഷനിലെ ഇന്റർമീഡിയറ്റ് (ക്ലാസ് 11) സ്പോട്ട് അഡ്മിഷൻ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
ഓണ്‍ലൈൻ ഫെസിലിറ്റേഷൻ സിസ്റ്റം ഫോർ സ്റ്റുഡന്റ്സ് പോർട്ടല്‍ വഴി ഓണ്‍ലൈനായാണ് പ്രവേശന നടപടികള്‍ നടക്കുക. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ 11 വരെ സ്പോട്ട് അഡ്മിഷൻ നടപടികള്‍ പൂർത്തിയാക്കാം.
മുൻ OFSS സെലക്ഷൻ ലിസ്റ്റുകളില്‍ ഇടം പിടിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. വിദ്യാർത്ഥികള്‍ സീറ്റുകള്‍ ലഭ്യമായ സ്ഥാപനങ്ങളിലെ പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. നിർദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കണമെന്ന് ബിഎസ്‌ഇബി അറിയിച്ചു.

