Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചര്‍മ്മത്തില്‍ ഉള്ള ഏതൊരു പ്രശ്നത്തിനും പരിഹാരമാണ് ഇത്

ചര്‍മ്മത്തില്‍ ഉള്ള ഏതൊരു പ്രശ്നത്തിനും പരിഹാരമാണ് ഇത്

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് മഞ്ഞള്‍ ധാരാളം പോഷകഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞള്‍.

പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞള്‍ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞള്‍ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു.

നീരും വേദനയും കുറയ്ക്കാൻ മഞ്ഞള്‍ ഫലപ്രദമാണത്രേ. മുഴകള്‍ക്കുളളില്‍ പുതിയ രക്തക്കുഴലുകള്‍ രൂപപ്പെടുന്നത് തടയാനുളള കഴിവ് മഞ്ഞളിനുള്ളതായി പഠനങ്ങള്‍ പറയുന്നു. കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞള്‍ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിക്കുടിച്ചാല്‍ കൃമികള്‍ നശിക്കും. മഞ്ഞള്‍ എല്ലുകള്‍ക്ക് കരുത്തു പകരുകയും ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തിനും മഞ്ഞള്‍ ഏറെ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകർ പറയുന്നു. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഉപയോഗിക്കുന്നു. പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളില്‍ പച്ചമഞ്ഞള്‍ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തില്‍ പായ്ക്കറ്റില്‍ വിപണിയില്‍ സുലഭം. എന്നാല്‍, ഇത്തരം പൊടികളില്‍ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞള്‍. സഹസ്രാബ്ദങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലി. മുഖക്കുരു, കണ്ണിന് കീഴെയുള്ള പാടുകള്‍, മുഖക്കുരുവിന്റെ പാടുകളും അടയാളങ്ങളും, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങള്‍ മുതല്‍ സ്ട്രെച്ച്‌ മാർക്കുകള്‍ വരെ പരിഹരിക്കുവാൻ മഞ്ഞള്‍ ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ്.

മഞ്ഞളിന്റെ ആൻറി ബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചർമ്മത്തിന് ശക്തിയേറിയ ശുദ്ധീകരണ ഘടകമായും ചർമ്മത്തിന്റെ വിവിധ അവസ്ഥകള്‍ക്കുള്ള പരിഹാരമായും മാറുന്നു.

പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പണ്ടുകാലം മുതല്‍ നവവധുക്കളിലും വരന്മാരിലും മഞ്ഞള്‍ പുരട്ടാറുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നല്‍കുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു.

മഞ്ഞള്‍ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും വായുകോപം, വയർ വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിന് പ്രധാനം ദഹിക്കാത്ത കൊഴുപ്പാണ്. മഞ്ഞള്‍ കരളില്‍ പിത്തരസം ഉല്‍പാദിപ്പിക്കുന്നു. ഇത് പിത്തസഞ്ചിയില്‍ പിത്തരസം പുറന്തള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൊഴുപ്പുകള്‍ ദഹിപ്പിക്കുവാനും ദഹനപ്രശ്നങ്ങള്‍ തടയാനോ ഇല്ലാതാക്കാനോ ഉള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News