Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിക്കൻ കൊണ്ടൊരു ക്രീമി ബട്ടര്‍ മലായ് കറി

ചിക്കൻ കൊണ്ടൊരു ക്രീമി ബട്ടര്‍ മലായ് കറി

ആവശ്യമായ ചേരുവകള്‍

ചിക്കൻ - 500 ഗ്രാം
സവാള - 3
ഉപ്പ് - അര ടീസ്‌പൂണ്‍
കുരുമുളക് പൊടി - 1 ടീസ്‌പൂണ്‍

ജാതിപത്രി - ചെറിയ കഷണം
ഏലയ്ക്ക - 5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്‌പൂണ്‍
പച്ചമുളക് - 3
കശുവണ്ടി - 20 എണ്ണം
മല്ലി പൊടി - 1 ടീസ്‌പൂണ്‍
ഗരം മസാല - 1/4 ടീസ്‌പൂണ്‍
തൈര് - 2 ടീസ്‌പൂണ്‍
കസൂരി മേത്തി
ബട്ടർ - 1
എണ്ണ - 4 ടീസ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം- അരക്കപ്പ്

തയ്യാറാക്കുന്ന വിധം: മലായ് ചിക്കൻ തയ്യാറാക്കാൻ ആദ്യം ചിക്കൻ ചെറുതായി അരിഞ്ഞ് അതിന് മുകളില്‍ പറഞ്ഞ അളവില്‍ ഉപ്പും കുരുമുളക് പൊടിയും ഇട്ട് നന്നായി പുരട്ടിയെടുക്കാം. എരിവിന് അനുസരിച്ച്‌ കുരുമുളക് പൊടി ചേർക്കാം. അതുകൊണ്ട് അളവില്‍ മാറ്റം വരുത്താം. ശേഷം ഏകദേശം 25,30 മിനിറ്റ് നേരം മാറ്റിവയ്‌ക്കാം. ഈ സമയം കൊണ്ട് ബാക്കി ചേരുവകള്‍ തയ്യാറാക്കാം.

അടുത്തതായി കശുവണ്ടി പേസ്റ്റ് തയ്യാറാക്കാം: കശുവണ്ടി വേഗത്തില്‍ അരഞ്ഞ് കിട്ടുന്നതിനായി കുറച്ച്‌ സമയം വെള്ളത്തില്‍ കുതിർക്കാൻ വയ്‌ക്കാം. ശേഷം വെള്ളത്തില്‍ നിന്ന് എടുത്ത് ചെറിയ തരിയായി ഒന്ന് മിക്‌സിയുടെ ജറിലിട്ട് അടിച്ചെടുക്കാം. പിന്നീട് ഇതിലേയ്‌ക്ക് വളരെ കുറച്ച്‌ വെള്ളം ഒഴിച്ച്‌ വീണ്ടും അരച്ചെടുക്കാം. തരികളെല്ലാം അടിച്ച്‌ നല്ല പേസ്റ്റ് രൂപത്തില്‍ വേണം അരച്ചെടുക്കാൻ. അടുത്തതായി കുക്കർ ചൂടാക്കി അതിലേയ്‌ക്ക് എണ്ണ ഒഴിച്ച്‌ കൊടുക്കുക.

എണ്ണ ചൂടായ ശേഷം ജാതിപത്രി, ഏലയ്ക്ക, കുരുമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇവ ചൂടായി മണം വന്നു തുടങ്ങുമ്പോള്‍ അരിഞ്ഞ് വച്ച സവാള, നീളത്തില്‍ അരിഞ്ഞ് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കശുവണ്ടി പേസ്റ്റ് എന്നിവ കുക്കറിലേക്ക് ഇട്ടുകൊടുക്കാം. ലോ ഫ്ലെയിമില്‍ എണ്ണ ഒന്ന് തെളിഞ്ഞുവരുന്നത് വരെ ഇവ വഴറ്റികൊടുക്കാം. 2,3 മിനിറ്റിന് ശേഷം ആദ്യം പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്തുകൊടുക്കാം. ചെറിയ ഒരു ഗോള്‍ഡൻ കളർ ആകുന്നത് വരെ ഇളക്കികൊടുത്തു കൊണ്ടിരിക്കുക.

ഇനി ഇതിലേയ്‌ക്ക് മസാലകള്‍ ചേർക്കാം. മല്ലി പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കികൊടുക്കാം. 3 മിനിറ്റ് നേരം ഇളക്കികൊടുത്ത ശേഷം ഇതിലേയ്‌ക്ക് തൈരും അരക്കപ്പ് വെള്ളവും ഒഴിച്ച്‌ കൊടുക്കാം. ഇനി കുക്കർ അടച്ച്‌ വച്ച്‌ വേവിക്കാം. ഒരു വിസില്‍ വേവിലാണ് കുക്ക് ചെയ്യേണ്ടത്. ശേഷം ആവി കളഞ്ഞ് കുക്കർ തുറന്ന് ഫ്രഷ് ക്രീം ചേർത്ത് കൊടുക്കാം.

നന്നായി ഇളക്കി കൊടുത്ത ശേഷം അടച്ചുവച്ച്‌ തിളപ്പിക്കുക. അഞ്ച് മിനിറ്റ് നേരം കഴിഞ്ഞ് ചെറുതായി അരിഞ്ഞ പച്ചമുളകും ബട്ടറും കസൂരി മേത്തിയും ചേർത്തുകൊടുക്കാം. ഉലുവയുടെ ഇല ഉണക്കിയ പൊടിയാണ് കസൂരിമേത്തി. ഇത് ചേർക്കുന്നത് കറിയുടെ സ്വാദും മണവും കൂട്ടും. ഇതോടെ മലായ് ചിക്കൻ റെഡി. ഇനിയിത് ഇഷ്‌ട വിഭവങ്ങളുടെ കൂടെ അടിപൊളി രുചിയില്‍ കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News