ചേരുവകള്‍
വഴുതനങ്ങ
കോണ്‍ഫ്ലോർ
വെള്ളം
എണ്ണ
വെളുത്തുള്ളി
ഇഞ്ചി
വറ്റല്‍മുളക്
സോയസോസ്
വിനാഗിരി
പഞ്ചസാര
എള്ള്
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒന്നോ രണ്ടോ വഴുതനങ്ങ കുരുകളഞ്ഞ് കട്ടിയില്ലാതെ നീളത്തില്‍ അരിഞ്ഞതിലേയ്ക്ക് അല്‍പ്പം വെള്ളം ഒഴിച്ച് ഒരു ടീസ്പൂണ്‍ കോണ്‍ഫ്ലോർ ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണയൊഴിച്ചു ചൂടാക്കി വഴുതനങ്ങ കഷ്ണങ്ങള്‍ വറുത്തെടുക്കുക. അതേ പാനിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍, വറ്റല്‍മുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍ എന്നിവ ചേർത്തിളക്കുക. രണ്ട് ടീസ്പൂണ്‍ സോയസോസും, രണ്ട് ടീസ്പൂണ്‍ വിനാഗിരിയും, ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേർത്തിളക്കി തിളച്ചു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന വഴുതനങ്ങ ചേർത്തിളക്കുക. മുകളയിലായി അല്‍പ്പം എള്ളും മല്ലിയിലയും ചേർക്കാം. ശേഷം അടുപ്പില്‍ നിന്നും മാറ്റി ചോറിനൊപ്പം കഴിച്ചു നോക്കൂ.

