Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ ട്രിക്ക് ട്രൈ ചെയ്‌താല്‍ ഇത് കുട്ടികള്‍ കഴിച്ചോളും

ഈ ട്രിക്ക് ട്രൈ ചെയ്‌താല്‍ ഇത് കുട്ടികള്‍ കഴിച്ചോളും

Kerala OnlineNews 3 weeks ago

ചേരുവകള്‍

പാവയ്ക്ക
ഉപ്പ്
മഞ്ഞള്‍പ്പൊടി
എണ്ണ
കടുക്
വെളുത്തുള്ളി
വറ്റല്‍മുളക്
സവാള
പച്ചമുളക്
തക്കാളി
മുളകുപൊടി

കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
കായപ്പൊടി
വാളൻപുളി
ശർക്കര

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ച്‌ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക അതിലേക്ക് പാവയ്ക്ക കട്ടി കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞതു ചേർക്കാം. കുറച്ച്‌ ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ച്‌ മാറ്റി വയ്ക്കാം. അതേ പാനിലേയ്ക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിക്കാം.
അല്‍പം കടുക് ചേർത്ത് പൊട്ടിക്കാം. കുറച്ച്‌ വറ്റല്‍മുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റാം. ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കിയതും രണ്ട് പച്ചമുളകും ചേർത്തു വേവിക്കാം. പച്ചക്കറികള്‍ വെന്തു വരുമ്പോള്‍ തക്കാളി ഉടച്ചെടുത്തതു ചേർത്തിളക്കാം.

വെന്തു വരുമ്പോള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അല്‍പ്പം കായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
വേവിച്ചു മാറ്റി വച്ച പാവയ്ക്ക് അതിലേക്കു ചേർക്കാം.നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തില്‍ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം.
പത്ത് മുതല്‍ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളച്ചു വരുമ്പോള്‍ അടുപ്പണച്ച്‌ അല്‍പ്പം കറിവേപ്പില കൂടി ചേർക്കാം. പാവയ്ക്ക പുളിങ്കറി തയ്യാറായിരിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News