ചേരുവകള്‍
മാമ്പഴം
പാല്‍
ചൌവ്വരി
നെയ്യ്
പഞ്ചസാര
ഉണക്കമുന്തിരി
അണ്ടിപരിപ്പ്
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് രണ്ട് ലിറ്റർ പാല്‍ തിളപ്പിച്ചെടുക്കുക.
ഇതിലേക്ക് മൂന്ന് മണിക്കൂർ വെള്ളത്തില്‍ കുതിർത്ത് വച്ച ചൌവ്വരി ചേർക്കുക. ശേഷം മൂന്ന് ടീസ് സ്പൂണ്‍ പഞ്ചസാര ചേർത്തിളക്കുക. പാല്‍ കുറുകി കഴിഞ്ഞ് അടുപ്പില്‍ നിന്ന് മാറ്റുക. മറ്റൊരു പാൻ അടുപ്പില്‍ വച്ച് അതിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേർക്കുക. ഇതിലേക്ക് ഒരു മാമ്പഴം അരച്ചെടുത്ത് ചേർക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം അടുപ്പണച്ച ശേഷം പാലിലേക്ക് ചേർക്കുക. ഏലയ്ക്ക പൊടിച്ചത് രണ്ട് നുള്ള് കൂടി ഇതിലേക്ക് ചേർക്കാം. ഒരു മാങ്ങാ തൊലി കളഞ്ഞ് കഷ്ണമാക്കിയതും നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും ചേർത്ത് വിളമ്പാം.

